സ്പോർട്സ് ടർഫുകൾ കേന്ദ്രീകരിച്ച് കറക്കം, മുഹമ്മദ് ഇംതിയാസ് അത്ര നല്ല പുള്ളിയല്ല, പിടികൂടിയത് 40 ഗ്രാം രാസലഹരി

Published : Mar 03, 2024, 06:16 PM IST
സ്പോർട്സ് ടർഫുകൾ കേന്ദ്രീകരിച്ച് കറക്കം, മുഹമ്മദ് ഇംതിയാസ് അത്ര നല്ല പുള്ളിയല്ല, പിടികൂടിയത് 40 ഗ്രാം രാസലഹരി

Synopsis

മുഹമ്മദ് ഇംതിയാസ്  ജില്ലയിലെ വിവിധ സ്പോർട്സ് ടർഫുകളിൽ  രഹസ്യമായി മയക്കുമരുന്ന് വില്പന നടത്താറുണ്ടായിരുന്നു എന്നാണ് എക്സൈസ് സംഘം പറയുന്നത്.

മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട.  40 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. മംഗൽപാടി ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസ് ആണ് അറസ്റ്റിലായത്. ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് യുവാവിനെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തത്.  

മുഹമ്മദ് ഇംതിയാസ്  ജില്ലയിലെ വിവിധ സ്പോർട്സ് ടർഫുകളിൽ  രഹസ്യമായി മയക്കുമരുന്ന് വില്പന നടത്താറുണ്ടായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് എക്സൈസ് അതിർത്തി ജില്ലകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇംതിയാസ് പിടിയിലായത്.

പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് നൗഷാദ് കെ  സിവിൽ, എക്സൈസ് ഓഫീസർമാരായ  പ്രജിത്ത് കെ.ആർ, നസറുദ്ദീൻ.എ.കെ, സോനു സെബാസ്റ്റ്യൻ , മുഹമ്മദ് ഇജാസ്  എക്സൈസ് ഡ്രൈവർ ക്രിസ്റ്റീൻ പി.എ. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More : വിവാഹ നിശ്ചയത്തിന് 2 മാസം മാത്രം, സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ടെക്കി യുവതിക്ക് ദാരുണാന്ത്യം
 

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ