കൊല്ലത്ത് ബേക്കറിയിൽ യുവാക്കളുടെ കൂട്ടത്തല്ല്, കസേരയെടുത്ത് പരസ്പരം തല്ലി യുവാക്കൾ, വലിയ നാശനഷ്ടം

Published : Jul 03, 2026, 05:36 PM IST
kollam clash

Synopsis

രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു

പുനലൂർ: കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ ഏറ്റുമുട്ടി. കൊല്ലം പുനലൂരിലാണ് സംഭവം. ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലായിരുന്നു സംഘർഷം. മുൻ വൈരാഗ്യം ആണ് ഇങ്ങനെയൊരു സംഘർഷത്തിന് കാരണം. ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. അതിനിടയിലാണ് ഇവർ ബേക്കറിയിലേക്ക് ഓടി കയറിയത്. കസേരയെടുത്ത് പരസ്പരം അടിച്ചു പൊട്ടിച്ചും മറ്റും ബേക്കറിയിൽ വലിയ നാശനഷ്ടവും ഉണ്ടാക്കി. സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പുനലൂർ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആര്യനാട് സിപിഎം പ്രാദേശിക ഓഫീസിൽ രാവിലെയെത്തിയ ജീവനക്കാർ അസാധാരണ ചലനം ശ്രദ്ധിച്ചു, നോക്കിയപ്പോൾ കണ്ടത് പെരുമ്പാമ്പിനെ; പിടികൂടി
കൊല്ലത്ത് ഹോട്ടലിൽ റൂമെടുത്ത് ദമ്പതികൾ വിഷം കഴിച്ചു; ഭർത്താവ് മരിച്ചു, ഭാര്യ ചികിത്സയിൽ