വടകരയിൽ ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി; ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം

Published : Jun 24, 2026, 09:49 PM IST
youth attack

Synopsis

ബുധനാഴ്ച വൈകീട്ട് തോടന്നൂർ ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന റിയാസിനെ സമീപവാസിയായ ഒരാൾ തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ട് അടിച്ചു. റിയാസിന്റെ കൈ ഒടിഞ്ഞു.

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ബൈക്ക് തടഞ്ഞ് യുവാവിനെ ആക്രമിച്ചതായി പരാതി. കൈനാട്ടി സ്വദേശി റിയാസിന്റെ കൈ ഒടിഞ്ഞു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് തോടന്നൂർ ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ വരുകയായിരുന്ന റിയാസിനെ സമീപവാസിയായ ഒരാൾ തടഞ്ഞ് നിർത്തി ഇരുമ്പ് വടി കൊണ്ട് അടിച്ചു. റിയാസിന്റെ കൈ ഒടിഞ്ഞു. നാട്ടുകാർ ഓടിക്കൂടി റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വടകര പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിൽക്കവേ യുവതിയുടെ അപ്രതീക്ഷിത നീക്കം; മൂന്നര പവന്‍റെ മാല പൊട്ടിക്കാൻ ശ്രമം, പിടിയിൽ‌
കാമുകിക്കൊപ്പം ദുബായിലേക്ക് കടക്കാൻ ശ്രമം, അങ്ങനങ്ങ് പോയാലോ, പിടിവീണു, കട്ടിങ് നബീൽ പിടിയിൽ, കാർ തടഞ്ഞ് പണം തട്ടിയ കേസ് പ്രതി