വിദേശത്ത് പോകാൻ ഒരുക്കം, ലഹരി കരിയറായി പണം സമ്പാദനം, ഹാഷിഷുമായി ചെങ്ങന്നൂരിൽ യുവാവ് പിടിയിൽ

By Web TeamFirst Published Oct 6, 2022, 4:08 PM IST
Highlights

തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവിനെ പിടികൂടി. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28) വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയൂം 0. 149 ഗ്രാം ഹാഷിഷുമായി പിടികൂടിയത്.

ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ഹാഷിഷുമായി യുവാവിനെ പിടികൂടി. നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവൻവണ്ടൂർ പ്ലാന്നിക്കുന്നിൽ വീട്ടിൽ രജിൻ രാജു(28) വിനെയാണ് 3.189 ഗ്രാം എം. ഡി. എം. എയൂം 0. 149 ഗ്രാം ഹാഷിഷുമായി പിടികൂടിയത്. ചെങ്ങന്നൂർ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. പി പ്രമോദിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

പിടികൂടിയ സാധനങ്ങൾക്ക് 50000 രൂപയിലധികം മാർക്കറ്റ് വില വരും. രജിന് ഇവ കൈമാറിയവരെപ്പറ്റി അന്വേഷണം ഊർജിതമാക്കി. ഐ ടി ഐ പഠനം കഴിഞ്ഞ രജിൻ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ലഹരി ഉപയോഗിക്കുന്ന ഇയാൾ ലഹരിയുടെ കാരിയറായി ജോലിചെയ്ത് പണം സമ്പാദിക്കുകയായിരുന്നെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. 

രജിനെ റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ശ്യാം, വി. വിനീത്, എച്ച്. താജുദ്ധീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബി. വിജയലക്ഷ്മി എന്നിവരുമുണ്ടായിരുന്നു. ചെങ്ങന്നൂരിൽ ഹാഷിഷ് പിടികൂടുന്നത് ആദ്യമായാണ്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി,വിദേശത്തുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു.

'അധികാരത്തിന്‍റെ  ഭാഷയിൽ അല്ല.മനുഷ്യത്വത്തിന്‍റെ  ഭാഷയിൽ പറയുന്നു.മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം.തലമുറ നശിച്ചു പോകും.സർവനാശം ഒഴിവാക്കണം.അറിഞ്ഞ പല കാര്യങ്ങളും പറയാൻ സംസ്കാരം അനുവദിക്കുന്നില്ല. .അതിശയോക്തി അല്ല. സത്യമാണ്.ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു.വലിയ തിരിച്ചറിവിന്‍റെ  അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ.ലഹരി സംഘങ്ങൾ കുട്ടികളെ ലക്ഷ്യം വെക്കുന്നു.കുട്ടികളെ ഏജന്‍റുമാര്‍  ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു.മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തു നിൽക്കുന്ന ഭൂതങ്ങളാണ്.ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ചോക്കലെറ്റ് നൽകുന്നു.എന്തും ചെയ്യുന്ന ഉന്മാദ  അവസ്ഥയിലേക്ക് എത്തുന്നു.മുതിർന്നവർക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്.. കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം.കുട്ടികളെ കാര്യർമാർ ആക്കുന്നു.പിന്നിൽ അന്താരാഷ്ട്ര മാഫിയകൾ.സർക്കാർ ലഹരി വിരുദ്ധ കാമ്പയിന് നൽകുന്നത് വലിയ പ്രാധാന്യം.

മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം.ഏതു വിധേനയും സാധ്യമാക്കും.അസാധ്യം എന്ന് തോന്നുന്നുണ്ടാവാം.അമ്മമാരുടെ കണ്ണീർ തുടക്കണം. ഇത് കൂട്ടായ പോരാട്ടം.ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാൽ ജീവിതം വിജയിച്ചു .തോറ്റാൽ മരണം.അത്ര ഗൗരവംഎന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!