
വടക്കാഞ്ചേരി: ദാരുണമായ അപകട വർത്തയിലേക്കാണ് ഇന്ന് കേരളം കണ്ണുതുറന്നത്. പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിലാണ് 9 മരണമാണ് സംഭവിച്ചത് മരിച്ചവരിൽ 5 പേര്‍ വിദ്യാര്‍ത്ഥികളാണ്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇപ്പോഴും ഞെട്ടല്‍ മാറാതെ തലനാരിഴയ്ക്ക് കൈയ്യില്‍ കിട്ടിയ ജീവനുമായി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഞെട്ടല്‍ മാറുന്നില്ല.
കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് ഇടിച്ചു മറിഞ്ഞത് എന്നാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു വിദ്യാര്‍ത്ഥി പറയുന്നത്. ബസില്‍ സിനിമ വച്ചിട്ടുണ്ടായിരുന്നു. കുറേ വിദ്യാര്‍ത്ഥികള്‍ അത് കാണുകയായിരുന്നു. എന്നാല്‍ താന്‍ ഉറക്കത്തിലായിരുന്നു പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടത് എന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു.
അപകടത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ത്ഥി അമൃത പറയുന്നത്, താന്‍ ഉറക്കത്തിലായിരുന്നു. എന്നാല്‍ പെട്ടെന്ന് ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ സീറ്റിന് അടിയില്‍ ആയിരുന്നു. അവിടുന്ന് എങ്ങനെയോ ആണ് രക്ഷപ്പെട്ട് പുറത്ത് എത്തിയത്. കണ്ണിന് പോറല്‍ പറ്റിയിട്ടുണ്ടെന്ന് അമൃത പറയുന്നു.
വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷി പറയുന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്‍റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്സാക്ഷി പറയുന്നു.
അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലന്‍സും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിന്‍ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയര്‍ത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്‍റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികള്‍ ബസിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.
വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്‍റെ വേഗം 97.2, അപകട കാരണം അമിത വേഗതയെന്ന് മന്ത്രി
'ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്, ഡ്രൈവർ ക്ഷീണിതൻ'; വിദ്യാര്‍ഥിയുടെ അമ്മ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam