AI ഉച്ചകോടിക്കിടെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധം; മാസങ്ങൾ നീണ്ട ഗൂഢാലോചന നടന്നെന്ന് കുറ്റപത്രം, ദില്ലി കോടതിയിൽ സമർപ്പിച്ചു

Published : Apr 29, 2026, 08:48 AM IST
Youth Congress protest

Synopsis

5000 പേജുള്ള കുറ്റപത്രം ഇന്നലെ ദില്ലി കോടതിയിൽ സമർപ്പിച്ചു. ഒരു ഡസനിലധികം തവണ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് യോഗം ചേർന്നു, വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി, 100 ലധികം ടീഷർട്ടുകൾ പ്രിൻ്റ് ചെയ്തെന്നും പൊലീസ് കണ്ടെത്തി.

ദില്ലി: എഐ ഉച്ചകോടിക്കിടെയുള്ള യൂത്ത് കോൺഗ്രസ് പ്രതിഷേധത്തില്‍ മാസങ്ങൾ നീണ്ട ഗൂഢാലോചന നടന്നുവെന്ന് ദില്ലി പൊലീസിന്‍റെ കുറ്റപത്രം. 5000 പേജുള്ള കുറ്റപത്രം ഇന്നലെ ദില്ലി കോടതിയിൽ സമർപ്പിച്ചു. ഒരു ഡസനിലധികം തവണ യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് യോഗം ചേർന്നു, വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി, 100 ലധികം ടീഷർട്ടുകൾ പ്രിൻ്റ് ചെയ്തെന്നും പൊലീസ് കണ്ടെത്തി.

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ് അടക്കം പേരെ 16 പ്രതികളാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി 20 ന് ഭാരത് മണ്ഡപത്തിൽ ഉച്ചകോടി നടക്കുന്നതിനിടയിലാണ് വേദിയിൽ ഷർട്ട് ഊരി സറണ്ടർ മോദി എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പിന്നാലെ ഗൂഢാലോചന നടത്തിയത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ആണെന്ന് ആരോപിച്ച് പൊലീസ് ചിബിനെ അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ വീട്ടിലാണ് ഗൂഢാലോചന നടന്നത് എന്നാണ് ബിജെപിയുടെ ആരോപണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുന്നതിനിടെ പ്രതികൾ ചാടിപ്പോയ സംഭവം; മൂന്ന് പൊലീസുകാർക്കെതിരെ നടപടി
'അമ്മയെ കറക്കി ഭിത്തിയിലേക്കെറിഞ്ഞു, റെജിയെ കൊന്നത് മർദ്ദിച്ചും കഴുത്തിൽ തോർത്ത് മുറുക്കിയും'; നെടുങ്കണ്ടം ഇരട്ടക്കൊലപാതകം, സജിയുടെ ക്രൂരത