കോഴിക്കോട് യുവാവ് തൂങ്ങി മരിച്ച നിലയിൽ, കണ്ടെത്തിയത്15 മീറ്റർ ഉയരമുള്ള മരത്തിൽ

Published : Feb 11, 2023, 12:40 PM ISTUpdated : Feb 11, 2023, 01:43 PM IST
കോഴിക്കോട് യുവാവ് തൂങ്ങി മരിച്ച നിലയിൽ, കണ്ടെത്തിയത്15 മീറ്റർ ഉയരമുള്ള മരത്തിൽ

Synopsis

15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് മൃതദേഹം തൂങ്ങി നിൽക്കുന്നത്...

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവാണ് മരിച്ചത്. വയനാട് മേപ്പാടി പാറ വയൽ സ്വദേശി വിശ്വനാഥൻ ( 46 ) ആണ് മരിച്ചത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ  കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഇന്നലെ പൊലിസ് കേസെടുത്തിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് തൂങ്ങി നിൽക്കുന്നത്. 

Read More : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ ഇടപെടലുമായി സർക്കാർ, കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം