ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിച്ചു, വയനാട് സ്വദേശിക്ക് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

Published : Jul 10, 2026, 06:08 PM IST
Wayanad accident death

Synopsis

ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കില്‍ കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്.

കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് സ്വദേശി നടവയല്‍ വെളിയമ്പം കൈതത്തറയില്‍ അരുണ്‍ സജി(26) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് നടവയല്‍ കത്തനാര്‍ തോട്ടത്തില്‍ മനു പോളിനാണ് ഗുരുതരമായി പരിക്കേറ്റത്. മനു പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കില്‍ കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരെ കൂക്കിവിളിച്ച് തൊഴിലാളികൾ; ചാല കമ്പോളത്തിൽ എംആർടി മെറ്റൽ മാർട്ട് പ്രവർത്തനം പുനരാരംഭിച്ചു
ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ച് പോലീസുകാരന്‍റെ വില കൂടിയ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; യുവാവ് അറസ്റ്റില്‍