ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ഓട്ടോറിക്ഷയിലിടിച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

Published : Jan 14, 2023, 01:48 PM IST
ബൈക്കപകടത്തില്‍ യുവാവ് മരിച്ചു; ഓട്ടോറിക്ഷയിലിടിച്ച് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

Synopsis

ഓട്ടോറിക്ഷയിലിടിച്ചതിന് ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മരത്തിലുമിടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി-പനമരം റോഡില്‍ സി.സി ഫോറസ്റ്റ് ഓഫീസിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അരിവയല്‍ കോട്ടങ്ങോട് മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അഖിന്‍ എം അലി എന്ന ആഷിഖ്  (23) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി ഏഴ് മണിയോടെ അഖിന്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിലും റോഡരികിലെ മരത്തിലുമിടിച്ചാണ് അപകടം. ഓട്ടോറിക്ഷയിലിടിച്ചതിന് ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മരത്തിലുമിടിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറഞ്ഞു. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍. സഹോദരി: അഖില.

തിരക്കേറിയ റോഡുകളില്‍ പോലും കൗമാരക്കാരുടെ അമിതവേഗമാണ് ജീവനെടുക്കുന്ന തരത്തിലുള്ള അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് നാട്ടുകാരും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ ലക്കിടിക്ക് സമീപം കാറിന് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പത്തൊന്‍പതുകാരനും ദാരുണാന്ത്യം സംഭവിച്ചിരുന്നു. 

സുല്‍ത്താന്‍ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് അന്ന് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞത്. പവന്‍ സതീഷിന്റെ ബന്ധുവുമായ പുനല്‍ (23) ന് അപകടത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നു  പവന്‍ സതീഷ്. ഇവിടേക്ക് ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് കാറിന് പിന്‍വശത്ത് ഇടിച്ച് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. തൊട്ട് സമീപത്തുകൂടി കടന്നുപോയ കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്കാണ് യുവാവ് വീണത്.

കോവളത്ത് പാരാസെയിലിംഗിനിടെ ബോട്ടുകൾ തമ്മിൽ കൂട്ടിമുട്ടി; വിനോദസഞ്ചാരി ബലൂണുമായി കടലിൽ പതിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു
ചെങ്ങാലൂര്‍ തിരുനാളിനിടെ അപകടം; വെടിക്കെട്ടിനിടെ ഗുണ്ട് പ്രദക്ഷിണത്തിലേക്ക് വീണ് പൊട്ടി; 10 പേർക്ക് പരിക്കേറ്റു