
പാലക്കാട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു.പാലക്കാട് പാടൂർ കുണ്ടുതൊടി സുനിൽ (41) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെന്നിലാപുരം - കുണ്ടുതൊടി റോഡിൽ ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് കണ്ടക്ടർ ആയിരുന്ന സുനിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ഇയാളെ എരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ രണ്ടു മണിയോടെ മരിച്ചു.