
ആലപ്പുഴ: ഭൂമിയില്ലാത്ത വിദ്യാർത്ഥിയ്ക്ക് എഎസ്ഐ നൽകിയ ഭൂമിയിൽ കിടപ്പാടമൊരുക്കുകയാണ് ആലപ്പുഴ പൊലീസ് സഹകരണ സംഘം. കായംകുളം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥിയും, എസ്പിസി കേഡറ്റുമായ രാഹുലിന് കായംകുളം പൊലീസ് സ്റ്റേഷനിലെ പിആർഒ ആയ എഎസ്ഐ ഹാരിസ് ആണ് തന്റെ ഭൂമിയുടെ ഒരു ഭാഗം നൽകിയത്. ഈ ഭൂമിയിൽ ഇപ്പോൾ രാഹുലിന് വീടൊരുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴ പൊലീസ് സഹകരണ സംഘം. ഇതിന്റെ തുടക്കമെന്നോണം വീടിന് തറക്കല്ലിട്ടു. കായംകുളം എംഎൽഎ യു പ്രതിഭ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം എ എം ഹാഷിർ, എ എസ് ഐ ഹാരിസ്, ജനപ്രതിനിധികൾ, പൊലീസ് സംഘടനാ ഭാരവാഹികൾ, പൊലീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, രാഹുലിൻ്റെ കുടുംബം തുടങ്ങിയവർ ചടങ്ങിനെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam