Asianet News MalayalamAsianet News Malayalam

Covid kerala : ഇന്ന് ലോക്ക്ഡൗണിന് സമാനം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

 പൊലീസ് പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.
 

Kerala Impose Partial Lockdown on Sunday after Covid case surge
Author
Thiruvananthapuram, First Published Jan 23, 2022, 12:11 AM IST

തിരുവനന്തപുരം: കൊവിഡ് (covid 19)വ്യാപനത്തെ  തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ആരംഭിച്ചു. ഞായറാഴ്ച ലോക്ഡൗണിന് (lock down) സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കും. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കടുപ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ പൊലീസ് (Police)  പരിശോധന കര്‍ശനമാക്കും. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക. പിഎസ്സി നടത്താനിരുന്ന പരീക്ഷകളും മാറ്റി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 8 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. റെക്കോര്‍ഡ് ടിപിആറിന് പിന്നാലെകൂടുതല്‍ ആശുപത്രി കിടക്കകള്‍ കൊവിഡ് ചികിത്സക്ക് മാത്രമായി മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

1. അവശ്യവിഭാഗത്തിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ജീവനക്കാർ ഐഡി കാർഡ് കരുതണം

2. ആശുപത്രിയിലേക്കും വാക്സിനേഷനും പോകാം. ആശുപത്രി രേഖകൾ കയ്യിൽ കരുതണം.

3. ദീർഘദൂര ബസുകളും ട്രെയിനുകളും അനുവദിക്കും.

4. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് , എയർപോട്ട് എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ അനുവദിക്കും.

യാത്രാ രേഖകൾ കരുതണം.

5. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം.

കള്ള് ഷാപ്പുകൾക്കും തുറക്കാം.

രാവിലെ ഏഴ് മുതൽ രാത്രി 9 വരെ പ്രവർത്തനസമയം

6. റെസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്സൽ, ഹോം ഡെലിവറി മാത്രം. ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല

7. വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രം പങ്കെടുക്കാം

8. ഇ-കോമേഴ്സ്, കൊറിയർ സർവീസുകൾ രാവിലെ ഏഴ് മുതൽ രാത്രി 9 വരെ

9. നേരത്തെ ബുക്ക് ചെയ്ത ടൂറിസ്റ്റുകൾക്ക് ഹോട്ടലുകളിലേക്കും റിസോർട്ടുകളിലേക്കും പോകാം.

ബുക്കിംഗ് രേഖകൾ കാണിക്കണം.

10. സിഎൻജി,എൽപിജി നീക്കം അനുവദിക്കും, ചരക്ക് ഗതാഗതം അനുവദിക്കും.

17. പരീക്ഷകൾ നടത്താം, ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡ്/ ഹാൾ ടിക്കറ്റ് കരുതണം.

18.മെഡിക്കൽ ഷോപ്പുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.

19. അടിയന്തര ആവശ്യങ്ങൾക്ക് വർക്ക് ഷോപ്പുകൾ തുറക്കാം

20. ടോൾ ബൂത്തുകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം
 

Follow Us:
Download App:
  • android
  • ios