കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Published : Jul 23, 2026, 09:09 AM IST
Kozhiode Accident Today

Synopsis

കോഴിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന സഹയാത്രികനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആണ് അപകടമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൂവാറംതോട്ടില്‍നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു അഭിജിത്ത് എന്നാണ് ലഭിക്കുന്ന വിവരം. മുക്കം ഭാഗത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറിന്റെ മുന്‍വശത്താണ് ബൈക്ക് ഇടിച്ചത്. അപകട കാരണം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കട്ടിലിൽ കിടന്ന വയോധികയുടെ കഴുത്ത് പിടിച്ചു ഞെക്കി സ്വർണമാല കവര്‍ന്നു; പ്രതിയെ കുടുക്കി പൊലീസ്
പയ്യന്നൂരിൽ മുൻ സിപിഎം അംഗം ടി പുരുഷോത്തമന്റെ ചെമ്മീൻ കൃഷിയുടെ ഷെഡിന് തീയിട്ടു; 'ജീവിക്കാൻ സമ്മതിക്കുന്നില്ല', പിന്നിൽ ടി.ഐ മധുസൂദനനെന്ന് ആരോപണം