
കൊച്ചി: അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശീയപാതയിൽ കരിയാട് കവലയിലുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ യദുകൃഷ്ണൻ (23) ആണ് മരിച്ചത്.
അത്താണി കോട്ടായിയിലെ ഭാരത് ബെൻസ് ജീവനക്കാരനായ യദുകൃഷ്ണൻ തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ കരിയാടിന് സമീപം ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞതിനെ തുടർന്ന് യദുകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യദുകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. പിതാവ്: വത്സൻ. മാതാവ്: സുനിത. സഹോദരൻ: ഹരികൃഷ്ണൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam