മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ വള്ളത്തിൽ നിന്നും തെറിച്ച് കടലിൽ വീണു, യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Oct 16, 2025, 09:39 AM IST
DEATH

Synopsis

കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്‍റെ മകൻ ഷഹാന്‍റെ(19) മൃതദേഹം കണ്ടെത്തി. നേവിയും കോസ്റ്റുഗാർഡും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പുലിമുട്ടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്‍റെ മകൻ ഷഹാന്‍റെ(19) മൃതദേഹം കണ്ടെത്തി. ഇന്നലെയായിരുന്നു മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു. നേവിയും കോസ്റ്റുഗാർഡും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പുലിമുട്ടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. പെരുമാതുറ സ്വദേശി ഷാക്കിറിന്‍റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബിയെന്ന ക്യാരിയർ വള്ളമാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. മീനുമായി മടങ്ങിവരുമ്പോൾ അഴിമുഖത്ത് തിരയിൽപ്പെട്ട വള്ളത്തിൽനിന്ന്‌ ഷഹാൻ തെറിച്ചുവീഴുകയായിരുന്നു. ഷഹാനൊപ്പം വള്ളത്തിലുണ്ടായിരുന്ന അൽ അമീൻ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. പിന്നാലെയാണ് തെരച്ചിലാരംഭിച്ചത്. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. 


 

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ