വീട്ടിലെ കരണ്ട് പോയപ്പോൾ നോക്കാനിറങ്ങിയ യുവാവ് ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Published : Jul 09, 2023, 11:40 AM ISTUpdated : Jul 09, 2023, 11:48 AM IST
വീട്ടിലെ കരണ്ട് പോയപ്പോൾ നോക്കാനിറങ്ങിയ യുവാവ് ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

Synopsis

പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു.    

ആലപ്പുഴ : ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോൾ, പുറത്തേക്കിറങ്ങി നോക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്നും ഷോക്കേറ്റാണ് ദാരുണാന്ത്യം.  

മഴയൊഴിയാതെ ഉത്തരേന്ത്യ; 2 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്, ഇന്നും കനത്ത മഴ, ജീവനെടുത്ത് കാലവർഷം 

അതേ സസമയം, പാലക്കാട് വല്ലപ്പുഴയില്‍ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗ്രഹനാഥന്‍ മരിച്ച സംഭവത്തിൽ സ്ഥലം ഉടമക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. വല്ലപ്പുഴ സ്വദേശി മൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാടത്ത് രാത്രി മീൻപിടിക്കാൻ പോയ ചെറുകോട് ചോലയില്‍ ശ്രീകുമാറിനെ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പന്നികളെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കൃഷിയിടത്തിലെ മോട്ടോർ പുരയിൽ നിന്ന് അനധികൃതമായാണ് വേലിയിലേക്ക് വൈദ്യുതി എടുത്തതെന്ന് കണ്ടെത്തി.

ചക്രവാതച്ചുഴിയും ന്യൂനമർദ പാത്തിയും ഭീഷണി; അതിശക്ത മഴ മുന്നറിയിപ്പ്, വരും മണിക്കൂറിൽ എല്ലാ ജില്ലയിലും മഴ

എൻഡിഎ യോഗം വിളിച്ച് നരേന്ദ്രമോദി; അജിത് പവാറും സംഘം പങ്കെടുക്കും, തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ചയാകും

 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്