നേമത്ത് റോഡിന് സമീപത്തെ കുഴിയില്‍ യുവാവ് മരിച്ച നിലയില്‍

Published : Nov 07, 2018, 09:13 AM ISTUpdated : Nov 07, 2018, 09:17 AM IST
നേമത്ത് റോഡിന് സമീപത്തെ കുഴിയില്‍  യുവാവ് മരിച്ച നിലയില്‍

Synopsis

മൃതദേഹത്തിന് സമീപം ഇയാളുടെ ബൈക്കും കണ്ടെത്തി. പത്തടിയോളം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനാപകടം എന്നാണ് പ്രാഥമിക നിഗമനം. 

തിരുവനന്തപുരം: നേമം കരുമത്ത് റോഡ് വശത്തെ കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തിരുവല്ലം മധുപാലം സ്വദേശി മനീഷ്(27)ന്റെ
മൃതദേഹം ആണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഇയാളുടെ ബൈക്കും കണ്ടെത്തി.

പത്തടിയോളം താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനാപകടം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അർധരാത്രി സംഭവിച്ച അപകടമാണെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി