കുന്ദമംഗലത്ത് അജ്ഞാതന്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

By Web TeamFirst Published Aug 7, 2020, 8:51 AM IST
Highlights

രാത്രി ഒൻപത് മണിയോടെ വീടിൻറെ മുൻവശത്ത് ഇരിക്കുമ്പോഴാണ് അപരിചിതനായ വ്യക്തി റിയാസിനെ ആക്രമിച്ച

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് അജ്ഞാതൻ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. കുന്ദമംഗലം സ്വദേശിയും ശിൽപ്പിയയുമായ കൈതാം കുഴിയിൽ റിയാസിനാണ് കൈക്ക് വെട്ടേറ്റത്. 

രാത്രി ഒൻപത് മണിയോടെ വീടിൻറെ മുൻവശത്ത് ഇരിക്കുമ്പോഴാണ് അപരിചിതനായ വ്യക്തി റിയാസിനെ ആക്രമിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

click me!