മോട്ടോര്‍ ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

Published : Jul 20, 2023, 02:26 PM ISTUpdated : Jul 20, 2023, 02:28 PM IST
 മോട്ടോര്‍ ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

Synopsis

നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് 12ന് വെളുപ്പിനാണ് ഇവർ മോഷണം നടത്തിയത്

തിരുവനന്തപുരം: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് കവർച്ച നടത്തിയ രണ്ട് അംഗ സംഘം അറസ്റ്റിൽ. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ മോഷ്ടാക്കളായ ആനക്കള്ളൻ എന്ന പേരില്‍ അറിയപ്പെടുന്ന സൈദലിയും, കൂട്ടാളിയുമാണ് അറസ്റ്റിൽ ആയത്.

കൊല്ലം പള്ളിമുക്ക് മുണ്ടയ്ക്കൽ മണക്കാട് വയൽമാളിക പുരയിടം വീട്ടിൽ നിന്നും എസ് അമീർ ഷാജഹാൻ (27), പള്ളിമുക്ക് മുണ്ടയ്ക്കൽ പാലത്തറ അയത്തിൽ ഫാത്തിമ മൻസിലിൽ നിന്നും വട്ടിയൂർക്കാവ് ഇലിക്കോട് ടി എം വി നഗർ ഹൗസ് നമ്പർ 144ൽ വാടകയ്ക്ക് താമസിക്കുന്ന എൻ സൈദലി (23) എന്നിവരാണ് അറസ്റ്റിൽ ആയത്. 

നെടുമങ്ങാട് മഞ്ച സ്വദേശിയായ ഗോകുലിന്റെ വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന മോട്ടർ ബൈക്ക് 12ന് വെളുപ്പിനാണ് ഇവർ മോഷണം നടത്തിയത്. റൂറൽ എസ്.പി ശിൽപദേവയ്യക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്‌പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ സി.ഐ ശ്രീകുമാരൻ നായർ, എസ്.ഐമാരായ പ്രദീപ്, ശ്രീലാൽ, ചന്ദ്രശേഖരൻ, സുജിത്ത്, മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, അഖിൽകുമാർ, ശരത്ത് ചന്ദ്രൻ, വൈശാഖ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി ബി.എസ്.എൻ.എൽ ഓഫീസിന് അടുത്തുള്ള വീട്ടിൽ കവർച്ച നടത്തിയ പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഗൂഡല്ലൂർ ബിതർക്കാട് മേലത്തു വീട്ടിൽ അബ്ദുൽ കബീർ (53) എന്ന വാട്ടർ മീറ്റർ കബീറിനെ കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമിയുടെ മേൽനോട്ടത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ മാസം ജൂൺ 24-നാണ് വീട് പൂട്ടി വയനാട്ടിൽ പോയ പനന്തോട്ടത്തിൽ ഇന്ദിരയുടെ വീട്ടിൽ നിന്നും എട്ടര പവൻ സ്വർണ്ണാഭരണങ്ങളും രണ്ടു വാച്ചുകളും ആയിരം രൂപയും ഇയാൾ കവർന്നത്. 

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി