എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Published : Sep 21, 2022, 09:51 PM IST
എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

Synopsis

പരിക്കേറ്റ യുവാവിനെ എഡിജിപിയുടെ വാഹനത്തിൽ തന്നെയാണ് ഹരിപ്പാട് ഗവൺമെന്റ്  ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  

ഹരിപ്പാട് : എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ദേശീയപാതയിൽ  ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് അപകടം ഉണ്ടായത്. 

കിഴക്കുഭാഗത്ത് റോഡിൽ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ ആണ് എഡിജിപിയുടെ വാഹനവുമായി  കൂട്ടിയിടിച്ചത്.  പരിക്കേറ്റ സന്തോഷിനെ എഡിജിപിയുടെ വാഹനത്തിൽ തന്നെയാണ് ഹരിപ്പാട് ഗവൺമെന്റ്  ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.  

സന്തോഷിന് ഗുരുതരമായ പരിക്കുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു.  മറ്റൊരു വാഹനത്തിൽ ഐജി പ്രകാശും എഡിജിപി മനോജ് എബ്രഹാമിനൊപ്പം ഉണ്ടായിരുന്നു. അപകടത്തിനുശേഷം  എഡിജിപി ഈ വാഹനത്തിലാണ് എറണാകുളത്തേക്കുള്ള യാത്ര തുടർന്നത്.

Read More : കെഎസ്ആർട്ടിസിയുമായി കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൊഹ്സിന വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു, പോളിങ് ഉദ്യോഗസ്ഥർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് ആരോപണം
നവംബർ 30ന് വിആർഎസ് എടുത്തു, പിന്നെ കാണാതായി, കെഎസ്ഇബി സബ് എൻജിനിയറുടെ മൃതദേഹം മണിമലയാറ്റിൽ കണ്ടെത്തി