ലഹരിപാര്‍ട്ടിക്കിടെ പൊലീസെത്തി; തൃക്കാക്കരയില്‍ എട്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടി യുവാവ്

Published : Jan 01, 2022, 10:18 AM ISTUpdated : Jan 01, 2022, 10:25 AM IST
ലഹരിപാര്‍ട്ടിക്കിടെ പൊലീസെത്തി; തൃക്കാക്കരയില്‍ എട്ടാംനിലയില്‍ നിന്ന് താഴേയ്ക്ക് ചാടി യുവാവ്

Synopsis

ബാല്‍ക്കണിയില് നിന്ന് ചാടിയ അതുല്‍ ഫ്ലാറ്റിന്‍റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്‍റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു.

മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്ന രഹസ്യവിവരത്തേ തുടര്‍ന്നെത്തിയ പൊലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്. 22 കാരനായ കായംകുളം സ്വദേശി അതുലിനാണ് പരിക്കേറ്റത്. പൊലീസിനെ കണ്ട് യുവാവ് ഫ്ലാറ്റിന്‍റെ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ബാല്‍ക്കണിയില് നിന്ന് ചാടിയ അതുല്‍ ഫ്ലാറ്റിന്‍റെ കാര്‍ ഷെഡ്ഡിലേക്കാണ് വീണത്. ഷെഡ്ഡിന്‍റെ അലുമിനിയം ഷീറ്റ് തുളച്ച് അതുല്‍ നിലത്തുവീഴുകയായിരുന്നു. യുവാവിന്‍ഖെ കൈയ്ക്ക് അടക്കം പരിക്കുണ്ട്. യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു യുവതി അടക്കം ഏഴുപേരായിരുന്നു ഫ്ലാറ്റിലുണ്ടായിരുന്നത്. ഫ്ലാറ്റില്‍ നിന്ന് എംഡിഎംഎ, ഹഷീഷ് ഓയില്‍ അടക്കമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.

യുവതി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫ്ളാറ്റിലെ എട്ടാം നിലയിലെ മുറിയിൽ ലഹരി പാർട്ടി നടക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരം. ഷാഡോ പോലീസും തൃക്കാക്കര പൊലീസുമാണ് റെയ്ഡ് നടത്തിയത്.


വൻ മയക്കുമരുന്ന് വേട്ട, തൃശൂരിൽ മൂന്നുപേർ പിടിയിൽ

തൃശൂർ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ. ആനയ്ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയിൽ എന്നിവ വിൽപ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടത്തിയ നൈറ്റ്‌ പട്രോളിങ്ങിനിടെ പുലർച്ച ഒരു മണിയോടെയാണ് മൂന്നംഗ സംഘം പൊലീസിന്റെ  പിടിയിലായത്. ഇവരുടെ കാറും, രണ്ട് ബൈക്കും പൊലീസ് പിടിച്ചെടുത്തു. 


തിരുവനന്തപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഘം പിടിയിൽ
തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ച് അക്രമം നടത്തിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്.


തിരുവനന്തപുരത്ത് മദ്യപ സംഘത്തിന്റെ ആക്രമണം, ഒരാൾക്ക് പരിക്ക്, വീടുകളും തകർത്തു

തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ ഒരു സംഘം നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന യുവാക്കളെയാണ് ആദ്യം ആക്രമിച്ചത്. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരിക്കേറ്റു. പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം