ഡ്രൈവിങ്ങിനിടെ അപസ്മാരം വന്ന് താഴെ വീണു; റോഡ്‌റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

Published : Jun 29, 2020, 07:12 PM IST
ഡ്രൈവിങ്ങിനിടെ അപസ്മാരം വന്ന് താഴെ വീണു; റോഡ്‌റോളര്‍ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

Synopsis

താഴെ വീണ മണിക്കുട്ടന്റെ ദേഹത്തുകൂടെ റോളര്‍ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടൊയിരുന്നു അപകടം.  

തൊടുപുഴ: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് ദാരുണാന്ത്യം. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്. താഴെ വീണ മണിക്കുട്ടന്റെ ദേഹത്തുകൂടെ റോളര്‍ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടൊയിരുന്നു അപകടം. ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് പോകുന്ന വഴിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണ് നീക്കുന്നതിനിടയിലായിരുന്നു അപകടം.

ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരം. ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലാണ്. ദേവികുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം ഷണ്‍മുഖവിലാസിലെ അശ്വതിയാണ് ഭാര്യ. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ