ബിസിനസിനെ ചൊല്ലി വാക്കേറ്റം; എറണാകുളത്ത് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

Published : Dec 02, 2019, 10:56 AM ISTUpdated : Dec 02, 2019, 01:13 PM IST
ബിസിനസിനെ ചൊല്ലി വാക്കേറ്റം; എറണാകുളത്ത് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു

Synopsis

റെന്‍റ് എ കാര്‍ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതികള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.

കൊച്ചി: എറണാകുളം പറവൂരില്‍ റെന്‍റ് എ കാര്‍ ബിസിനസിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന് ഒടുവില്‍ മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ മുബാറക്(24) ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയുന്നതിനിടെ വെടിമറ തോപ്പില്‍ നാദിര്‍ഷക്ക് പരിക്കേറ്റു.

അര്‍ധരാത്രി മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലായിരുന്നു ആക്രമണം. പറവൂർ ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഒളിവിലുള്ള പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ കൊന്ന വിവരം പൊലീസിനെ അറിയിച്ചതും അമ്മ അനു, കെഎസ്എഫ്ഇ ജീവനക്കാരി, വിളിച്ചത് കൺട്രോൾ റൂമിലേക്ക്
കൊച്ചിയിൽ 'പെൺകരുത്തിന്റെ' സംഗമം; സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി 'ഷീ പവർ 2025' വനിതാ ഉച്ചകോടി