നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ വീണു, യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു

Published : Jan 12, 2025, 08:54 AM ISTUpdated : Jan 12, 2025, 09:00 AM IST
നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ വീണു, യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു

Synopsis

ഒറ്റപ്പാലത്തെത്തിയപ്പോൾ ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ യുവാവ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു. തമിഴ്നാട് കടലൂർ സ്വദേശി ലതീഷാണ് അപകടത്തിൽപ്പെട്ടത്. കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒറ്റപ്പാലത്തെത്തിയപ്പോൾ ട്രെയിനിൽ നിന്നും പുറത്തിറങ്ങിയ യുവാവ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറയുന്നു. വടക്കാഞ്ചേരിയിൽ നിന്ന് സേലത്തേക്കുള്ള ടിക്കറ്റ് ഇയാളിൽ നിന്നും കണ്ടെത്തി.ഗുരുതരമായി പരുക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.   

 

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ