വീണുകിട്ടിയ മദ്യം കഴിച്ച് യുവാക്കൾ അവശനിലയിലായ സംഭവം: സുഹൃത്ത് കസ്റ്റഡിയിൽ

Published : Jan 09, 2023, 12:28 AM ISTUpdated : Jan 09, 2023, 12:30 AM IST
വീണുകിട്ടിയ മദ്യം കഴിച്ച് യുവാക്കൾ അവശനിലയിലായ സംഭവം: സുഹൃത്ത് കസ്റ്റഡിയിൽ

Synopsis

വഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകി.

തൊടുപുഴ: ഇടുക്കി അടിമാലിയിൽ മദ്യപിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സംഭവത്തിൽ കസ്റ്റഡിയിലുള്ളയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മദ്യം കഴിച്ചവരുടെ സുഹൃത്ത് സുധീഷിനെയാണ് ചോദ്യം ചെയ്യുന്നത്. വഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകി. അടിമാലി സ്വദേശികളായ അനിൽകുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുളളത്. കത്തിച്ച നിലയിൽ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു. ഭക്ഷ്യ വിഷബാധ അല്ലെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജമദ്യം ആണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു