ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാർ നിർത്തിയില്ല; പൊലീസുകാരന് സസ്പെൻഷൻ

Published : Jan 09, 2023, 12:17 AM IST
ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാർ നിർത്തിയില്ല; പൊലീസുകാരന് സസ്പെൻഷൻ

Synopsis

പൊലീസുകാരൻ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിൻ്റെ കാലിനാണ് പരിക്കേറ്റത്. അശ്രദ്ധമായി കാർ ഓടിച്ച് ബൈക്കിന് ഇടിച്ചതിന് ശേഷം പോയെന്നായിരുന്നു പരാതി.

കൽപ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻ്റ് ചെയ്തു.  വയനാട് പനമരം പൊലീസ് സ്‌റ്റേഷനിലെ എൻ ബി വിനുവിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻ്റ് ചെയ്തത്. കമ്പളക്കാട്  കൊഴിഞ്ഞങ്ങാടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.  പൊലീസുകാരൻ സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിൻ്റെ കാലിനാണ് പരിക്കേറ്റത്. അശ്രദ്ധമായി കാർ ഓടിച്ച് ബൈക്കിന് ഇടിച്ചതിന് ശേഷം പോയെന്നായിരുന്നു പരാതി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പളക്കാട് എസ്.എച്ച്.ഒയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു