വീട്ടിൽ പരിശോധന; കണ്ണൂർ ഇരിക്കൂറിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, മട്ടന്നൂരിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

Published : Apr 26, 2025, 08:54 PM IST
വീട്ടിൽ പരിശോധന; കണ്ണൂർ ഇരിക്കൂറിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, മട്ടന്നൂരിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

Synopsis

അതിനിടെ, മട്ടന്നൂരിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. മട്ടന്നൂർ തലശ്ശേരി റോഡരികിൽ കാനറാ ബാങ്ക് എടിഎമ്മിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്

കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ 2.7 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി അബ്ദുൾ റൗഫാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് മൊഴി. പ്രദേശത്ത് കഞ്ചാവ് വിതരണക്കാരിൽ പ്രധാനിയാണ് റൗഫെന്ന് എക്സൈസ് പറയുന്നു. അതിനിടെ, മട്ടന്നൂരിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. മട്ടന്നൂർ തലശ്ശേരി റോഡരികിൽ കാനറാ ബാങ്ക് എടിഎമ്മിന് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചെടി വടകര എൻഡിപിഎസ് പ്രത്യേക കോടതിയിൽ ഹാജരാക്കും. 

20 അടി താഴ്ചയുള്ള കിണറില്‍ നിന്ന് വലിയ ശബ്ദം, വീട്ടുകാര്‍ ഓടിയെത്തിയപ്പോൾ കണ്ടത് പശുവിനെ, രക്ഷപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട