രോഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ കാറിട്ട് യുവാക്കളുടെ വെല്ലുവിളി; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

Published : Jul 12, 2024, 10:18 AM ISTUpdated : Jul 12, 2024, 11:08 AM IST
രോഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ കാറിട്ട് യുവാക്കളുടെ വെല്ലുവിളി; ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം

Synopsis

ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനം.

ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോകുമ്പോൾ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്.

ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ അഭ്യാസ പ്രകടനം നടത്തി. തുടർന്നാണ് വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തിയത്. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പൊലീസ് പറയുന്നു. ആംബുലൻസ് ഡ്രൈവർ നൂറനാട് പൊലീസിൽ പരാതി നൽകിയെങ്കിലും പിന്നീട് യുവാക്കൾ ക്ഷമ ചോദിച്ചതോടെ പരാതി പിൻവലിക്കുകയായിരുന്നു. 

Also Read: നവകേരള ബസ് വീണ്ടും സ്റ്റാർട്ടായി! യാത്രക്കാരില്ലാത്തതിനാൽ ഓട്ടം നിർത്തിയ ബസ്സിന് വീണ്ടും അനക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു