
അമേരിക്ക ഇന്ന് ഏറ്റവും പേടിക്കുന്ന വ്യക്തി ആരാണ്, സംശയമൊന്നും ഇല്ല റോക്കറ്റ് മാന്‍ എന്ന് യുഎസ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഉത്തരകൊറിയൻ ഏകാധിപതി സാക്ഷാൽ കിം ജോംഗ് ഉന്‍. അമേരിക്കയിലെ ഏറ്റവും വലിയ നഗരം ന്യൂയോര്‍ക്ക് തെരുവുകളിലൂടെ കിം നടന്നാല്‍ എന്ത് സംഭവിക്കും. ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്തത്, എന്നാല്‍ കിമ്മിന്റെ അപരന് സാധ്യമാക്കുന്നു.
തുടർച്ചയായി പത്ത് മണിക്കൂറാണ് ന്യൂയോര്‍ക്കിനെ അഭിവാദ്യം ചെയ്ത് ഇയാള്‍ നടന്നത്. കിമ്മിന്റേതിനു സമമായി തലമുടി ചീകിയൊതുക്കി വസ്ത്രം ധരിച്ച് ഒരു സണ്‍ഗ്ലാസും വെച്ചായിരുന്നു അദ്ദേഹത്തിന്റെ നടത്തം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്രംപ് ടവറിന്റെ മുന്പിൽ എത്തിയ അപരൻ അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
അമേരിക്കയിൽ നിങ്ങൾക്ക് എന്താണ് കാര്യമെന്ന് ആളുകൾ ഇദ്ദേഹത്തോട് ചോദിക്കുന്നുണ്ടായിരുന്നു. അതേസമയം, ആരാണ് ഈ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതെന്ന് വ്യക്തമല്ല. യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഒമ്പതു ലക്ഷത്തിലേറെപ്പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം