നാല് വയസ് പക്ഷെ എഴുപത് വയസിന്‍റെ ശരീരവുമായി ഒരു കുട്ടി

Published : Jul 30, 2016, 01:23 PM ISTUpdated : Oct 04, 2018, 11:39 PM IST
നാല് വയസ് പക്ഷെ എഴുപത് വയസിന്‍റെ ശരീരവുമായി ഒരു കുട്ടി

Synopsis

ധാക്ക: ബംഗ്ലാദേശിലെ മഗൂര സ്വദേശിയായ ബയേസിദ് ഹൊസ്സെയ്‌ന. നാല് വയസ് മാത്രമാണ് ബയേസിദിന്റെ പ്രായം. എന്നാല്‍ പ്രായം ഏറെയുള്ളവരുടെ രൂപമാണ് ബയേസിന്‍റെത്. കുഴിഞ്ഞ കണ്ണുകളും ചുളിവ് വീണ മുഖവും തൂങ്ങിയ താടിയുമെല്ലാം ഈ ബാലനെ പ്രായമായവരുടേതു പോലെ തോന്നിക്കുന്നു. 

പതിനെട്ട് വയസ് മാത്രമുള്ള തൃപ്തിയാണ് ബയേസിദിന്റെ മാതാവ്. മകന്‍റെ രോഗാവസ്ഥയില്‍ ഏറെ ദു:ഖിതരാണ് തൃപ്തിയും ഭര്‍ത്താവും. മൂന്ന് വയസ് പ്രായമുള്ളപ്പോള്‍ ബയേസിന്റെ പല്ലുകളെല്ലാം കൊഴിഞ്ഞുപോയെന്ന് തൃപ്തി പറയുന്നു. ഈ പ്രായത്തില്‍ തന്നെയാണ് ബയേസിദ് നടക്കാന്‍ പഠിച്ചത്. 

എന്നാല്‍ വ്യക്തമായി സംസാരിക്കാന്‍ ബയേസിദിന് കഴിയുന്നുണ്ടെന്ന് തൃപ്തി പറഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ജനിച്ച മകനുമായി വീട്ടിലെത്തിയപ്പോള്‍ തന്നേയും ഭര്‍ത്താവ് ലോവെലു ഹൊസ്സെയ്‌നയേയും അയല്‍വാസികള്‍ അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. ആ ഒരു അവസ്ഥയെ തരണം ചെയ്യാന്‍ തങ്ങള്‍ ഏറെ പണിപ്പെട്ടിരുന്നു. എന്നാല്‍ എങ്ങനേയും മകനെ വളര്‍ത്തിക്കൊണ്ടു പോകണമെന്ന ഒറ്റ ആഗ്രഹം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും തൃപ്തി പറയുന്നു.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

രണ്ടേരണ്ട് സെക്കന്റ് വീഡിയോയിൽ വൈറലായ 'ബന്ദാന ​ഗേൾ', കിട്ടിയ പണത്തിൽ ഭൂരിഭാ​ഗം ദാനം ചെയ്തു, വീണ്ടും വൈറൽ
നടുവേദനയ്ക്ക് മണ്‍കലത്തിന് മുകളിൽ ഇരുത്തി വടി കൊണ്ട് അടിച്ച് വിചിത്ര ചികിത്സ; കണ്ണ് തള്ളി നെറ്റിസെന്‍സ്