
രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഓഫീസ് ജീവിതവും നഗരത്തിലെ ബഹളങ്ങളും മടുത്താല്‍ എന്ത് ചെയ്യും. ഫ്രീലി ചെയ്തത് ഇതാണ്. 12 മാസങ്ങള്‍ക്ക് മുമ്പ് അവള്‍ തന്‍റെ പങ്കാളിക്കൊപ്പം കാട്ടിലേക്ക് പോയി. ഓസ്ട്രേലിയയിലെ വീഗന്‍ബ്ലോഗറും യൂട്യൂബറുമാണ് ഫ്രീലി. പരിപൂര്‍ണ സ്വാതന്ത്ര്യമെന്നാല്‍ മേക്കപ്പും, ഷാംപൂവും എന്തിന് വസ്ത്രങ്ങള്‍ പോലുമുപേക്ഷിച്ച കാട്ടിലെ ജീവിതമാണെന്ന് ഫ്രീലിക്ക് തോന്നി.
'കഴിഞ്ഞ ആറ് മാസമായി ഞാന്‍ മുടി കളര്‍ ചെയ്യുന്നില്ല. മേക്കപ്പ് സാധനങ്ങളൊന്നും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാറില്ല. മഴയിലാണ് കുളി. കാട്ടില്‍ കിട്ടുന്ന കായ്കനികളാണ് ഭക്ഷണം. എന്നെപ്പോലെ സ്വതന്ത്രയായി ജീവിക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇതൊരു പ്രചോദനമാകട്ടെ' എന്നാണ് ഫ്രീലി പറയുന്നത്. ഫ്രീലിക്ക് ഭ്രാന്താണെന്ന് പറയുന്നവരുമുണ്ട്. എന്നാലവള്‍ക്ക് ഇവരോട് പറയാനുള്ളത് ഇതാണ്. താന്‍ വ്യത്യസ്തയായി ജീവിക്കുന്നു. എല്ലാവരും വ്യത്യസ്തരാകാന്‍ ഭയക്കുമ്പോള്‍ ഞാന്‍ അങ്ങനെ അല്ലാത്തതിനെയാണ് ഭയക്കുന്നത് എന്നാണ്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഏറെ സ്നേഹിച്ചിരുന്നയാള്‍ ഫ്രീലിയെ ഉപേക്ഷിച്ചിരുന്നു. അതോടെ താന്‍ തകര്‍ന്നുപോയെന്നും അതിനു ശേഷം ജീവിതത്തിലേക്ക് കടന്നുവന്ന കൂട്ടുകാരനുമൊത്തുള്ള ഈ ജീവിതം ആസ്വദിക്കുകയാണെന്നും ഫ്രീലി പറയുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിക്ക് പോയുള്ള ജീവിതം താന്‍ വെറുത്തുതുടങ്ങിയിരുന്നുവെന്നും അവള്‍ പറയുന്നുണ്ട്. ഇപ്പോള്‍ കാട്ടരുവിയിലെ വെള്ളമാണ് കുടിക്കുന്നത്, കായ്കനികള്‍ ഭക്ഷിക്കും, താല്‍ക്കാലികമായി കെട്ടിയ വീട്ടില്‍ താമസം. കാട്ടിനുള്ളിലെ തന്‍റെ ജീവിതത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുമുണ്ട് ഫ്രീലി.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം