
ലണ്ടന്‍: അടിവസ്ത്രം അണിഞ്ഞ് 19 യുവതികള്‍ തെരുവില്‍ കണ്ട പോലീസുകാര്‍ ആദ്യം അമ്പരന്നെങ്കിലും, ഇവരെ ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സംഭവം എന്താണെന്ന് മനസ്സിലാകുന്നത്. പ്രമുഖ ലോഞ്ചറി നിര്‍മ്മാതാക്കളായ ബ്ലൂബെല്ലയുടെ വ്യത്യസ്ത ക്യാമ്പയിന്‍റെ ഭാഗമായാണ് മോഡലുകള്‍ അടിവസ്ത്രം മാത്രമിട്ട് തെരുവിലെത്തിയത്. ലണ്ടനിലെ സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള അടിവസ്ത്രബ്രാന്‍ഡാണ് ബ്ലൂബെല്ല.
ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ ഭാഗമായി തിരക്കുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മോഡലുകളെ പുലര്‍ച്ചെയാണ് തെരുവിലിറക്കിയത്. ഒരു കമ്പനി ഉടമയും നാല് വിദ്യാര്‍ഥികളും രണ്ട് നടിമാരും ഒക്കെയുള്‍പ്പെടുന്ന സംഘമാണ് ബ്ലൂബെല്ലയ്ക്ക് വേണ്ടി മോഡലുകളായത്. സ്ത്രീകളില്‍ ശരീരത്തെക്കുറിച്ച് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിന്‍ തയ്യാറാക്കിയതെന്ന് ബ്ലൂബെല്ല ചീഫ് എക്സിക്യൂട്ടീവ് എമിലി ബെന്‍ഡല്‍ പറഞ്ഞു.
ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ തെരുവ് ഷോ സഹായിച്ചെന്ന് ക്യാമ്പയിനില്‍ പങ്കെടുത്ത ലക്സി ബ്രൗണ്‍ പറയുന്നു. അടിവസ്ത്രം മാത്രമണിഞ്ഞ് ലണ്ടന്‍ തെരവില്‍ നില്‍ക്കാനാവുമോ എന്ന ചിന്തയാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയായ ഇരുപത്തിമൂന്നുകാരി റേച്ചല്‍ ഏതര്‍ലി കിംഗ് പറഞ്ഞു.
സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായതില്‍ അഭിമാനമുണ്ടെന്ന് കമ്പനി അധികൃതര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും ബ്ലൂബെല്ലയുടെ ഈ ആശയത്തിന് ഇന്‍സ്റ്റഗ്രാമിലൂടെ വലിയ പിന്തുണയാണ് ലഭിച്ചത്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.