കവിതയുടെ കാര്‍ണിവലിന് നാളെ പട്ടാമ്പിയില്‍ സമാപനം

Published : Jan 28, 2017, 04:23 PM ISTUpdated : Oct 05, 2018, 12:26 AM IST
കവിതയുടെ കാര്‍ണിവലിന് നാളെ പട്ടാമ്പിയില്‍ സമാപനം

Synopsis

പട്ടാമ്പി: സാധാരണക്കാരനു കല മനസിലാക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയും വിവിധ സംസ്‌കാരങ്ങളിലുള്ള സാഹിത്യത്തെയും കലയെയും സംയോജിപ്പിക്കുകയുമാണ് കാലത്തിന്റെ ആവശ്യമെന്ന് കൊച്ചി മുസരിസ് ബിനാലെയുടെ മുഖ്യ സംഘാടകന്‍ റിയാസ് കോമു.

പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളജില്‍ നടക്കുന്ന കവിതയുടെ കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിവസമായ ഇന്നലെ ബിനാലെ, കാര്‍ണിവല്‍; പുതിയകാലത്തിന്റെ സാമൂഹികാവിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ സംഭാഷണം നടത്തുകയായിരുന്നു റിയാസ് കോമു. നാലു ദിവസങ്ങളിലായി നടക്കുന്ന കവിതയുടെ കാര്‍ണിവല്‍ നാളെ സമാപിക്കും.       

സ്വാതന്ത്ര്യാനന്തര കാലം മുതല്‍ ഇന്ത്യയിലെ കലാരൂപങ്ങളെ സംയോജിപ്പിക്കാന്‍ വിവിധ കാലങ്ങളിലായി ശ്രമം നടന്നിരുന്നു. എന്നാല്‍ പല കാലങ്ങളിലും അതു വിജയത്തിലെത്തിയില്ല. ഇക്കുറി ബിനാലെയുടെ മൂന്നാം പതിപ്പില്‍ ഇതാണ് ഒരു ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരെയും ദൃശ്യകലാകാരന്‍മാരെയും ഒന്നിപ്പിക്കുകയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്നു പുറത്തുപോയ ചിത്രകലാപാരമ്പര്യത്തെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ബിനാലേയ്ക്കു കഴിഞ്ഞെന്നും അന്‍വര്‍ അലിയുമായുള്ള സംഭാഷണത്തില്‍ റിയാസ്‌കോമു പറഞ്ഞു. 

ദക്ഷിണേന്ത്യന്‍ കവിതകളെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത ശില്‍പശാലയില്‍ അവതരിപ്പിച്ച വിവര്‍ത്തനങ്ങള്‍ കാര്‍ണിവലില്‍ അവതരിപ്പിച്ചു. കവിതകള്‍ പുതിയ കാലഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരാവുന്ന പ്രമേയങ്ങളാണ് സ്വീകരിക്കുന്നതെന്ന് കവിയോടൊപ്പം പരിപാടിയില്‍ കവി കെ ജി ശങ്കരപ്പിള്ള പറഞ്ഞു. അത് നരേന്ദ്രമോദിയുടെ ഭീകരതയായാലും ഐസിസിന്റെ ഭീകരതയായാലും ട്രംപിന്റെ ഭീകരതയായാലും കവിതകള്‍ ആവിഷ്‌കരിക്കുന്നത് അവയിലുള്ള ആശങ്കയാണെന്നും കെ ജി ശങ്കരപ്പിള്ള പറഞ്ഞു. 

അതേസമയം, പുതിയകാല കവിതകളും പഴയകാല കവികളും തമ്മിലുള്ള അന്തരത്തിന്റെ ചര്‍ച്ചകളായിരുന്നു സൈബറിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പങ്കുവച്ചത്. പുതിയ കവിതകള്‍ പലതും പഴയകാല കവികള്‍ വായിക്കുന്നില്ലെന്നു സോഷ്യല്‍മീഡിയയില്‍ സജീവമായ കവികള്‍ ആശങ്ക പ്രകടിപ്പിച്ചു. സൈബറിടങ്ങളില്‍ പെരുകുന്ന അസഹിഷ്ണുത കുറയണമെന്നും പുതിയ കവികളെയും കവിതകളെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും ചര്‍ച്ച വിലയിരുത്തി.
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!