
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
കാവല്‍
ഭാഷയുടെ അതിര്‍ത്തികള്‍ക്ക് കുഞ്ഞുങ്ങള്‍ കാവലിരുന്നു.
താരാട്ടിന്റെ കന്മതിലുകളില്‍
അവര്‍ മുള്‍ച്ചെടികള്‍ പടര്‍ത്തി.
അവരുടെ താടിയെല്ലുകളില്‍
മഞ്ഞ് കാല സൂര്യന്റെ നിഴല്‍ ചിത്രം;
കണ്‍പോളകളില്‍ ഈയലറുത്തിട്ട ചിറകുകള്‍.
കടത്ത് വള്ളങ്ങള്‍
അവരുടെ സ്വപ്നങ്ങളില്‍ നങ്കൂരമിട്ടു.
നുണഞ്ഞിട്ട പഞ്ഞി മിഠായികള്‍ കാലുകള്‍ പൊതിഞ്ഞു.
ആകാശത്ത് പായ്കപ്പലുകള്‍ കണ്ട് അവര്‍ കാഹളം മുഴക്കി.
ഉമിനീരിന്റെ ഉപ്പ് വറ്റിച്ച് അന്യോന്യം ഉണക്കി.
അടയാളങ്ങളുടയാത്ത
ഓട്ടുപാത്രത്തില്‍
മുറിഞ്ഞ് പോയൊരു വാക്ക്.
ഉടുപ്പിന്റെയറ്റത്ത് നനഞ്ഞൊട്ടിയ
ഭൂപടങ്ങള്‍;
നിശ്വാസങ്ങളില്‍
മാംസമുരുകിയതിന്റെറ ദുര്‍ഗന്ധം.
തെറ്റെന്നും ശരിയെന്നും വേര്‍പെടുത്തി
നാം കുറിച്ചിട്ട രണ്ടെണ്ണമല്ലാതെ
ഭൂമിക്ക് മുന്നാമതൊരു ധുവം കൂടെയുണ്ട്...
അവിടെ ഭാഷയുടെ
അതിര്‍ത്തികള്‍ക്ക് കാവലിരുന്ന
കുഞ്ഞുങ്ങളുടെ കാല്‍പ്പാടുകള്‍!
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം