മൊറാഗ് കോറിഡോർ; രണ്ടല്ല, ഗാസയെ മൂന്നായി വിഭജിക്കാൻ നെതന്യാഹു

Published : Apr 10, 2025, 10:37 AM IST
മൊറാഗ് കോറിഡോർ; രണ്ടല്ല, ഗാസയെ മൂന്നായി വിഭജിക്കാൻ നെതന്യാഹു

Synopsis

ഇടനാഴിയുടെ പദ്ധതി പഴയതാണ്. പക്ഷേ, നെതന്യാഹു അത് പൊടിതട്ടിയെടുത്തിരിക്കുന്നു. ലക്ഷ്യം മറ്റൊന്നുമല്ല. രണ്ടായി വിഭജിക്കപ്പെട്ട ഗാസയെ മൂന്നായി വീണ്ടും വിഭജിക്കുക.                       

ഗാസ യുദ്ധത്തിന് അവസാനമായിട്ടില്ല. പകരം ഗാസയുടെ കുറേ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രയേൽ. ആക്രമണം തുടങ്ങും മുമ്പ് നെതന്യാഹു ഒരു പ്രഖ്യാപനം നടത്തി. പുതിയ ഇടനാഴി സൃഷ്ടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വെടിനിർത്തലിന്‍റെ പുതിയ വ്യവസ്ഥകൾ ഹമാസ് അംഗീകരിക്കും വരെ ആക്രമണം തുടരുമെന്നാണ് ഇസ്രയേലിന്‍റെ പ്രഖ്യാപനം. അതിലൂടെ ഗാസയുടെ ചില പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും. വടക്കൻ ഗാസയിലേക്ക് ഇസ്രയേൽ സൈന്യം നീങ്ങിക്കഴിഞ്ഞു. തെക്കൻ മേഖല പിടിച്ചെടുക്കുക, പുതിയൊരു ഇടനാഴി, മൊറാഗ് കോറിഡോർ (Morag Corridor) സൃഷ്ടിക്കുക അതാണ് ലക്ഷ്യം. എത്രമാത്രം പിടിച്ചെടുക്കുമെന്നോ അത് സ്ഥിരമായ പിടിച്ചെടുക്കലാണോ എന്നൊന്നും ഇസ്രയേല്‍ വ്യക്തമായിട്ടില്ല.

Read More: 'ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ നിങ്ങൾ തീർന്നു'; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

Read More:  അധികാര പരിധി ലംഘിച്ചു; എലൺ മസ്കിന് വഴി പുറത്തേക്കെന്ന് ഡോണൾഡ് ട്രംപ്

അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിച്ച് ആക്രമണം രൂക്ഷമാക്കുക, ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ. അതാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. മൊറാഗ് പണ്ടുണ്ടായിരുന്ന ഇസ്രയേലി കുടിയേറ്റ കേന്ദ്രമാണ്. പാലസ്തീന്‍ നഗരങ്ങളായ ഖാൻ യൂനിസിനും റഫാക്കും ഇടയിലായിരുന്നു അത്. അങ്ങനെയൊരു ഇടനാഴി സ്ഥാപിച്ചാൽ ഗാസയുടെ സുഫ അതിർത്തിയും മൊറാഗുമായി ബന്ധിപ്പിച്ചിരുന്ന പഴയ വഴി തുറക്കൽ കൂടിയാകും.

ഗാസ അതോടെ മൂന്നായി വിഭജിക്കപ്പെടും.  ഇസ്രയേലിന് നിയന്ത്രണം എളുപ്പമാകും. തെക്ക് - വടക്ക് - മധ്യം എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ട നഗരങ്ങളിലൂടെ ഗാസക്കാർക്ക് യാത്രകൾ അസാധ്യമാകും.ഇപ്പോഴുള്ള രണ്ട് ഇടനാഴികളും ഫിലാഡെൽഫിയും നെറ്റ്സരിമും ഇസ്രയേലിന്‍റെ നിയന്ത്രണത്തിലാണ്. ഒന്ന് തെക്കും, മറ്റേത് വടക്കും. റഫായിൽ നിന്ന് പലസ്തീൻകാരെ ഒഴിപ്പിച്ച് അവിടെയൊരു ബഫർ സോൺ സ്ഥാപിക്കാനും ഇസ്രയേൽ ആലോചിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Read More:   വിപണിയിൽ ട്രംപ് ചുങ്കം; പുതിയ വ്യാപാര ശൃംഖലയ്ക്ക് ചൈന, ഇന്ത്യയുടെ സാധ്യതകൾ

PREV
Read more Articles on
click me!

Recommended Stories

തനിക്കൊപ്പം നിന്നില്ലെങ്കിൽ യൂറോപ്പ് ഇല്ലാതാക്കുമെന്ന് ട്രംപിന്‍റെ മുന്നറിയിപ്പ്; പുറത്ത് നിന്ന് ഉപദേശം വേണ്ടെന്ന് യൂറോപ്പ്
യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ