കണ്ണീര്‍ത്തുള്ളി പോലല്ല മഴത്തുള്ളി, അതിന് മറ്റൊരു രൂപമാണ്!

Published : Aug 05, 2022, 02:36 PM IST
കണ്ണീര്‍ത്തുള്ളി പോലല്ല മഴത്തുള്ളി, അതിന് മറ്റൊരു രൂപമാണ്!

Synopsis

ഇനി മഴത്തുള്ളി വരയ്ക്കുമ്പോള്‍, പതിവ് കണ്ണുനീര്‍ത്തുള്ളി രൂപം ഒന്നു മാറ്റി വച്ചോളൂ. പകരം, ഉരുണ്ടു ലക്ഷണമൊത്ത അടിയല്‍പ്പം പരന്ന ബണ്‍മഴത്തുള്ളികള്‍ മതി.-തുളസി ജോയ് എഴുതുന്നു

ഏകദേശം 2-3 മില്ലി മീറ്റര്‍ വലിപ്പമുള്ള ഒരു മഴത്തുള്ളിയുടെ താഴേക്കുള്ള ഭാഗത്ത് വായു കൂടുതല്‍ പ്രതിരോധം കൊടുക്കുന്നു. അവിടെ മര്‍ദ്ദം കൂടുതലായി, ജലത്തുള്ളി അതിന്റെ ഭാരം ഇരുവശങ്ങളിലേക്കുമായി പുനര്‍ക്രമീകരിക്കുന്നു. ഇപ്പോള്‍ മഴത്തുള്ളി ഒരു ബണ്‍ പോലെയാവും. പിന്നീട് വലിപ്പമൊന്നും കൂടി യില്ലെങ്കില്‍ ഈ മഴബണ്ണുകളാണ് താഴെ മണ്ണില്‍ എത്തുക !

Also Read : ടയറുകള്‍ക്ക് എന്താണ് കറുപ്പ് നിറം?

 

Also Read : നിലാവില്‍ ആ പൂവ് ഇരുണ്ടുപോവുന്നത് എന്തുകൊണ്ടാണ്?

 

പെരുമഴക്കാലമാണ്. പെയ്തിറങ്ങുന്ന ഒരു മഴത്തുള്ളിയെ വരച്ചാലോ? 

ഒരു കണ്ണുനീര്‍ത്തുള്ളി പോലെയല്ലാതെ വരയ്ക്കാന്‍ മനസ്സു വരുമോ നമുക്ക്!

അപ്പോഴാണ് മഴത്തുള്ളി വന്നു പറയുന്നത്, -'ഹേയ് ഇത് ഞാനല്ല; എന്റെ രൂപം ഇങ്ങനല്ല!' എന്ന്  

മഴത്തുള്ളികള്‍ മുത്തുമണികള്‍ പോലെ ഉരുണ്ടിട്ടാണ്. ചെറിയ ചെറിയ ജലഗോളങ്ങള്‍. 

ജലത്തിന്റെ ഒരു സവിശേഷ സ്വഭാവമാണ് പ്രതലബലം. വെള്ളത്തിന്റെ മുകളില്‍ അക്ഷരങ്ങള്‍ എഴുതി എന്നോണം നീങ്ങുന്ന 'എഴുത്തച്ഛന്‍' എന്നൊക്കെ നാട്ടില്‍ വിളിക്കുന്ന ചെറു പ്രാണിയൊക്കെ ഈ പ്രതലബലമാണ് പ്രയോജനപ്പെടുത്തുന്നത്. വലിഞ്ഞുമുറുകിയ ഒരുപാട പോലെയാണ് ജലോപരിതലം. വിസ്തൃതി എത്ര കുറയുന്നോ അത്രയും കുറവ് ഊര്‍ജ്ജം ഉപയോഗിച്ചാല്‍ മതിയാകും ഉപരിതലത്തിലെ ഈ വലിഞ്ഞു മുറുകലിന്. 

അതുകൊണ്ട് പരമാവധി ചുരുങ്ങി ഒതുങ്ങാന്‍ പറ്റിയ രൂപമാണ് ജലത്തുള്ളികള്‍ സ്വീകരിക്കുക. അത് ഗോളാകൃതിയാണ്. (spherical shape)

 

Also Read : നമ്മള്‍ കാണുന്നത് ഒരേ മഴവില്ലല്ല, അതിനൊരു കാരണമുണ്ട്!


 
ഇത് ഏറ്റവും ഭംഗിയായി കാണുന്നത് മെര്‍ക്കുറിയുടെ ( രസം ) തുള്ളികളിലാണ്. രസതന്മാത്രകള്‍ക്ക് പരസ്പരമുള്ള ആകര്‍ഷണം ( cohesion ) കൂടുതലായതുകൊണ്ട് ചെറിയ ഓരോ തുള്ളിയും മുത്തുകള്‍ പോലെ ഉരുണ്ട് നടക്കും. 

ഒരു ചെറിയ മഴത്തുള്ളിയും കൊച്ചു കൊച്ചു മഴമുത്തുകള്‍ ആണ്, അവയുടെ വലിപ്പം വളരെ ചെറുതായിരിക്കുമ്പോള്‍. ( around 1 mm diameter)
 
ഇവ താഴേക്ക് വീണു കൊണ്ടിരിക്കുമ്പോള്‍ അടുത്തടുത്തുള്ള ചെറിയ മഴത്തുള്ളികള്‍ കൂടിച്ചേര്‍ന്ന് വലിയ തുള്ളികള്‍ രൂപപ്പെടും. കൂടുതല്‍ താഴേക്ക് പതിക്കും തോറും അവയുടെ വേഗതയും വര്‍ദ്ധിക്കും. ചലിക്കുന്ന ഏതു വസ്തുവിനെയും വായു പ്രതിരോധിക്കുന്നുണ്ട്. വസ്തുവിന്റെ വലിപ്പവും, വേഗതയും കൂടുമ്പോള്‍ ഈ പ്രതിരോധവും അതനുസരിച്ച് കൂടുന്നു.

ഏകദേശം 2-3 മില്ലി മീറ്റര്‍ വലിപ്പമുള്ള ഒരു മഴത്തുള്ളിയുടെ താഴേക്കുള്ള ഭാഗത്ത് വായു കൂടുതല്‍ പ്രതിരോധം കൊടുക്കുന്നു. അവിടെ മര്‍ദ്ദം കൂടുതലായി, ജലത്തുള്ളി അതിന്റെ ഭാരം ഇരുവശങ്ങളിലേക്കുമായി പുനര്‍ക്രമീകരിക്കുന്നു.

 

Also Read : നാസ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ കഥ! 

 

ഇപ്പോള്‍ മഴത്തുള്ളി ഒരു ബണ്‍ പോലെയാവും. പിന്നീട് വലിപ്പമൊന്നും കൂടി യില്ലെങ്കില്‍ ഈ മഴബണ്ണുകളാണ് താഴെ മണ്ണില്‍ എത്തുക !

തുള്ളിയുടെ വലിപ്പം പിന്നെയും കൂടുതല്‍ ആണെങ്കില്‍ ( 4 മില്ലിമീറ്ററില്‍ കൂടുതല്‍ ) താഴെനിന്നും അനുഭവപ്പെടുന്ന കൂടിയ മര്‍ദ്ദം മൂലം ഓരോ ജലത്തുള്ളിയും മുറിഞ്ഞ് ചെറിയ മഴത്തുള്ളികളായി താഴെ വീഴുന്നു. 

ഇനി മഴത്തുള്ളി വരയ്ക്കുമ്പോള്‍, പതിവ് കണ്ണുനീര്‍ത്തുള്ളി രൂപം ഒന്നു മാറ്റി വച്ചോളൂ. പകരം, ഉരുണ്ടു ലക്ഷണമൊത്ത അടിയല്‍പ്പം പരന്ന ബണ്‍മഴത്തുള്ളികള്‍ മതി. 

 

Also Read : മധുരം കഴിച്ചാല്‍ അപകടമെന്ന് മസ്തിഷ്‌കം മുന്നറിയിപ്പ് നല്‍കാത്തത് എന്താണ്?

 

 

PREV
Read more Articles on
click me!

Recommended Stories

ഡാമുകൾ തകർത്ത് നദികളെ 'വീണ്ടെടുക്കാൻ' യൂറോപ്പ്, മറുവശത്ത് 'മരിക്കുന്ന' ചാവുകടൽ!
സമ്പുഷ്ടീകരിച്ച യുറേനിയം കൈവിടാതെ ഇറാൻ, യുദ്ധത്തിനിടെ ലാഭം കൊയ്യുന്ന മറ്റ് ചിലരും