
ലൈവ് വാര്‍ത്തയില്‍ ഒരു പട്ടികയറി വന്നാല്‍ എന്ത് ചെയ്യും. വലിയ ആശങ്കകളൊന്നും ഇല്ലാതെ കയറിയ ഈ നായ അതിഥി സ്റ്റുഡിയോയില്‍ വാര്‍ത്താ അവതാരകനൊപ്പം പ്രകടനവും തുടങ്ങി. മോസ്‌കോയില്‍ നടന്ന ഒരു വാര്‍ത്ത പ്രധാനപ്പെട്ട സംഭവം ജനങ്ങളിലെത്തിക്കുകയായിരുന്നു അവതാരക. എന്നാല്‍ അതിനിടയിലാണ് ഇരിക്കുന്ന മേശക്കടിയില്‍ നിന്ന കുര കേട്ടത്. ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അവതാരക കണ്ടത് കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായയെയാണ്.
വാര്‍ത്ത വായന തുടര്‍ന്നെങ്കിലും കാണികളെയും അവതാരികയെയും ഒരു പോലെ ഞെട്ടിച്ചു കൊണ്ട് നായ വാര്‍ത്ത വായിക്കുന്ന മേശയ്ക്ക് മുകളിലേക്ക് ചാടി. വാര്‍ത്താ വായനക്കിടയില്‍ നായ കയറിയ രസകരമായ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.