
ഇത് വലിയ വാര്‍ത്തയായിരുന്നു. അതിനു പിന്നാലെ അവരുടെ ഒരു ട്വീറ്റ് കൂടി വന്നു. ഈ സംഭവങ്ങള്‍ തന്നെ ഇപ്പോഴും ബാധിക്കുന്നതായും തല്‍ക്കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍നിന്നും വിട പറയുന്നതായുമായിരുന്നു നടിയുടെ രണ്ടാം ട്വീറ്റ്.
രണ്ട് ബലാല്‍സംഗങ്ങള്‍ തന്നിലുണ്ടായ മാനസികാഘാതത്തിന്റെ ഫലമായി 22ാം വയസ്സില്‍ ആത്മഹത്യാ ശ്രമം നടത്തിയതായും നടി വെളിപ്പെടുത്തിയിരുന്നു. നിശ്ശബ്ദയായി തുടരാന്‍ കഴിയാത്തതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇവാന്‍ റേച്ചല്‍ വുഡ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ പറഞ്ഞിരുന്നു.
ഇത് വാര്‍ത്തയാവുകയും വലിയ ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാവുകയും ചെയ്തു. നടി പ്രശസ്തിക്കു വേണ്ടിയാണ് ഇപ്പോള്‍ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നായിരുന്നു ചിലരുടെ സോഷ്യല്‍ മീഡിയാ പ്രതികരണം. ഇതിനു പിന്നാലെയാണ് നടി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഒഴിവാക്കിയത്
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവങ്ങള്‍ നടന്നതെന്ന് ഇവാന്‍ എഴുതിയിരുന്നു. 'പങ്കാളി തന്നെയാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. പങ്കാളിയുടെ ഭാഗത്തുനിന്നും അനുമതിയില്ലാതെ നടത്തുന്ന ലൈംഗികാതിക്രമം ബലാല്‍സംഗമാണോ എന്ന സംശയം കുറേ കഴിഞ്ഞാണ് തീര്‍ന്നത്. അതു ബലാല്‍സംഗം തന്നെയായിരുന്നു. ഒരു ബാര്‍ ഉടമയാണ് രണ്ടാമത് ബലാല്‍സംഗം ചെയ്തത്. വേണ്ട വണ്ണം അതിനെ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആകെ ഭയപ്പെട്ടിരുന്നു. ഇതെല്ലാം ചേര്‍ന്നുള്ള മാനസിക അസ്വസ്ഥകളാണ് തന്നെ 22ാം വയസ്സില്‍ ആത്മഹത്യാ ശ്രമത്തില്‍ എത്തിച്ചതെന്നും ഇവാന്‍ എഴുതിയിരുന്നു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം