ടാക്സി ഡ്രൈവറുടെ അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടത് 9806 കോടി രൂപ

By Web DeskFirst Published Nov 29, 2016, 2:14 PM IST
Highlights

ഇതിനു തൊട്ടുമുമ്പ് വെറും 3000 രൂപയായിരുന്നു ബൽവീന്ദർ സിംഗിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്. പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടാണ് ബൗൽവീന്ദറിന്‍റെത്.  അന്നുതന്നെ തനിക്ക് അക്കൗണ്ടുള്ള പട്യാല സ്റ്റേറ്റ് ബാങ്കിൽ എത്തിയെങ്കിലും ഇദ്ദേഹത്തിന്‍റെ പരാതിക്ക് ആരും ചെവി നല്‍കിയില്ല. 

തൊട്ടടുത്തദിവസംതന്നെ അക്കൗണ്ടിൽനിന്നു പണം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ ബൽവീന്ദർ ബാങ്ക് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇവർ ബൽവീന്ദറിന്റെ പാസ്ബുക്ക് വാങ്ങിവയ്ക്കുകയും കുറച്ചുദിവസത്തിനുശേഷം പുതിയ പാസ്ബുക്ക് നൽകുകയുമാണ് ചെയ്തത്. വലിയ തുക അക്കൗണ്ടിൽ എത്തിയത് പുതിയ പാസ്ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. 

സംഭവത്തിൽ വിശദീകരണം നടത്താൻ ബാങ്ക് മാനേജർ തയാറായിട്ടില്ല. ആദായനികുതി വകുപ്പിന്‍റെ അന്വേഷണം നടക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, ബൽവീന്ദറിന്‍റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചപ്പോൾ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരൻ 11 അക്ക ഇന്‍റേണല്‍ ജനറൽ ലെഡ്ജർ അക്കൗണ്ട് നമ്പർ, തുകയുടെ കോളത്തിൽ തെറ്റായി നൽകിയതാണ് ഇത്രയും വിലയ തുക അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടാൻ കാരണമായതെന്ന് ലീഡ് ബാങ്ക് മാനേജർ സന്ദീപ് ഗാർഗ് അറിയിച്ചു.


 

click me!