മുന്‍കാമുകിയുടെ കത്തിന് മാര്‍ക്കിട്ട് യുവാവ്

Published : Feb 21, 2017, 01:40 PM ISTUpdated : Oct 05, 2018, 02:54 AM IST
മുന്‍കാമുകിയുടെ കത്തിന് മാര്‍ക്കിട്ട് യുവാവ്

Synopsis

ഫ്‌ളോറിഡ : മുന്‍ കാമുകിയുടെ കത്തിന് 100 ല്‍ 61 മാര്‍ക്കും 'ഡി' ഗ്രേഡും നല്‍കിക്കൊണ്ടുള്ള കാമുകന്‍റെ ട്വീറ്റ് വൈറലാകുന്നു. സ്‌റ്റെറ്റസണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി നിക്ക് ലട്‌സ് എന്ന യുവാവാണ് തന്‍റെ മുന്‍ കാമുകിയുടെ കത്ത് വായിച്ച് മാര്‍ക്കിട്ടത്. 

കത്തിന് മറുപടി എഴുതാന്‍ കൂട്ടാക്കാതിരുന്ന നിക്ക് കാമുകിയുടെ കത്തിലെ ചില ഭാഗങ്ങള്‍ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു. തന്നെ ചതിച്ചിട്ടില്ല, എന്ന വരിക്ക് ശക്തമായ പ്രസ്താവനയാണെന്നും അതിനെ സാധൂകരിക്കാന്‍ ആവശ്യമായ വിശദാംശങ്ങളൊന്നും നിന്‍റെ കയ്യിലില്ല എന്നുമാണ് യുവാവ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കത്തിന്‍റെ ഫോട്ടോ ട്വീറ്റ് ചെയ്തു. 

ഈ മാസം 17 ന് പോസ്റ്റുചെയ്ത ഫോട്ടോ ഒരു ലക്ഷത്തിലേറെ തവണ ട്വീറ്റ് ചെയ്യപ്പെടുകയും മൂന്ന് ലക്ഷത്തിലേറെ ലൈക്കുകള്‍ നേടുകയും ചെയ്തു. നിക്കിന്‍റെ ഈ നീക്കം ബാലിശമായിപ്പോയി എന്നതുള്‍പ്പെടെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

'പൂപ്പ് പോലീസ്'; നായ്ക്കളുടെ വിസർജ്യം, വൃത്തിയാക്കാത്ത ഉടമകളെ പിടികൂടാൻ 'ഡിഎൻഎ' പരിശോധന!
മടുത്തൂ ജോലി, 25-ാം വയസ്സിൽ 'വിരമിക്കൽ': യുവാക്കൾക്കായി റിട്ടയർമെന്‍റ് ഹോമുകൾ, ബുക്കിംഗ് ഫുൾ!