
കാന്‍സറിന്‍റെ പിടിയിലകപ്പെട്ട മകന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാനാകാതെ നിസ്സഹായയായി ഒരമ്മ. അച്ഛനെ കാണണം എന്നതായിരുന്നു മകന്‍റെ ആഗ്രഹം. എന്നാല്‍ തന്നെ ഉപേക്ഷിച്ചു പോയ അയാളുടെ നമ്പര്‍ പോലുമില്ലെന്ന് യുവതിയെഴുതുന്നു. മോനിഷ എന്ന യവുതിയാണ് മകന്‍റെ ആഗ്രഹം നടത്തിക്കൊടുക്കാനാകാത്തതിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വിളിക്കാന്‍ നമ്പര്‍ പോലുമില്ലാത്തതിനാലാണ് ഇങ്ങനെയൊരു കുറിപ്പെഴുതേണ്ടി വന്നതെന്നും യുവതി പറയുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് കാണാനിടയായാല്‍ മകന്‍റെ ഓപ്പറേഷനു മുമ്പ് അവനെ വന്നൊന്നു കാണണമെന്നും മോനിഷ എഴുതിയിട്ടുണ്ട്. മകന് ഇരുപത്തിയൊന്നാമത്തെ കീമോയും കഴിഞ്ഞു, അഞ്ച് റേഡിയേഷനുമെന്നാണ് മോനിഷ എഴുതി അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്: എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്? എന്‍റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്‍റെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾ ആണ് ഞാൻ, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവിൽ ഉപേക്ഷിച്ചത് പോയത്! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്‍റെ ചോരയിൽ ജനിച്ച നിന്‍റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.? ഒത്തിരി നാളുകൾക്ക് ശേഷം അവൻ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്. എന്തിനാണ് എന്ന് അറിയാമോ? ആഗസ്റ് മാസം അവന്‍റെയും എന്‍റെയും ഓപ്പറേഷൻ ആണ് ആരെങ്കിലും ഒരാൾ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാൻ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകൾ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കിൽ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവർക്ക് അറിയില്ലാലോ നിന്‍റെ ഫോൺ നമ്പർ പോലും എന്‍റെ കൈയിൽ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ് നീ വായിക്കാൻ ഇടയായാൽ ഓപ്പറേഷൻ ഡേറ്ററിനു മുൻപ് അവനെ ഒന്ന് കാണണം plzzzzz.
പിന്നെ കുഞ്ഞിന്‍റെ കാര്യത്തിൽ ഡോക്ടർമാർ വരെ കൈവിട്ടു ഇനി ഞങ്ങൾക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്‍റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകൻ ഇപ്പോൾ അമൃത ഹോസ്പിറ്റലിൽ ആണ് തല ചുറ്റി വീണു. അവന്‍റെ വൃക്ക മുഴുവനായും ക്യാൻസർ പടർന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5റേഡിയേഷനും.
ഫോട്ടോയ്ക്ക് കടപ്പാട്: ഫേസ്ബുക്ക്
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം