
മോസ്‌കോ: അഞ്ചു നിലയുള്ള അപ്പാര്‍ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ പിഞ്ചു കുഞ്ഞടക്കം പുറത്തേക്കു ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. റഷ്യയിലെ വ്‌ളാദിമിര്‍ മേഖലയിലാണ് സംഭവം. താഴെ കാത്തുനിന്ന ജനക്കൂട്ടം ഇവരെ ഓരോരുത്തരെയായി പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കെട്ടിടത്തിലെ നാലാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ താമസിക്കുകയായിരുന്ന 27കാരനായ വിറ്റയിലി, ഭാര്യ എലേന, 11 മാസം പ്രായമുള്ള മകന്‍ ഴെന്യ, മൂന്നു വയസ്സുകാരി സെനിയ എന്നിവരാണ് അഗ്‌നിബാധയില്‍ കുടുങ്ങിയത്. രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ കുടുങ്ങിയ വിറ്റിയിലി ബാല്‍ക്കണിയില്‍ ഇറങ്ങി അവിടെ ഉണ്ടായിരുന്ന ഒരു കാര്‍പ്പറ്റ് താഴേക്കിട്ടു കൊടുക്കുകയായിരുന്നു.
ഈ കാര്‍പ്പറ്റ് നിവര്‍ത്തി താഴെ കാത്തു നിന്ന ആള്‍ക്കൂട്ടം ഓരോരുത്തരെ ആയി രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞുങ്ങളാണ് ആദ്യം താഴേക്കു വന്നത്. അവസാനം വിറ്റയിലി വന്നു. അയാള്‍ക്ക് ചെറിയ പരിക്ക് പറ്റി.
മരണം മുന്നില്‍ കണ്ട അവസ്ഥ ആയതിനാലാണ് മക്കളെ താഴേക്കിടാന്‍ തീരുമാനിച്ചതെന്ന് എലേന പറഞ്ഞു.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം