നടനവേദിയിൽ കുഴഞ്ഞ് വീണ് ഭരതനാട്യകലാകാരന്‍റെ അന്ത്യം

Published : Jan 29, 2017, 07:25 AM ISTUpdated : Oct 05, 2018, 03:43 AM IST
നടനവേദിയിൽ കുഴഞ്ഞ് വീണ് ഭരതനാട്യകലാകാരന്‍റെ അന്ത്യം

Synopsis

പറവൂര്‍: ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ നാട്യകലാകാരൻ മരിച്ചു.വടക്കൻ പറവൂർ പട്ടണം കരിയത്ത് പറമ്പിൽ ഓമനക്കുട്ടനാണ് മരിച്ചത്.

കാൽനൂറ്റാണ്ടായി നൃത്തവേദികളിൽ സജീവ സാന്നിധ്യമായിരുന്ന വടക്കൻ പറവൂർ പട്ടണം സ്വദേശി ഓമനക്കുട്ടനാണ് രംഗവേദിയിൽ കുഴഞ്ഞ് വീണ് അന്ത്യം.കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.വടക്കൻ പറവൂർ കട്ടത്തുരുത്ത് നമ്പ്യാത്ത് ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുകയായിരുന്നു ഓമനക്കുട്ടൻ.

ഗുരു ശിവൻ മാല്യങ്കരയ്ക്കൊപ്പം ചുവട് വെയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായിരംഗബോധമില്ലാത്ത മരണമെത്തി
ഓമനക്കുട്ടൻ കുഴഞ്ഞ് വീഴുന്നത് കണ്ട്  പെട്ടെന്ന് തിരശീല വീഴ്ത്തി സംഘാടകർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമനക്കുട്ടൻ നാന്നൂറോളം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
 

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!