
മിലാന്‍: എല്ലാത്തവണയും എന്തെങ്കിലുമൊരു പ്രത്യേകത സൂക്ഷിക്കാറുണ്ട് മിലാന്‍ ഫാഷന്‍ വീക്ക്. പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ കളക്ഷനുകള്‍ പ്രദര്‍ശനത്തിനെത്തുന്ന വേദിയാണ് എങ്കിലും, ഇത്തവണ വളരെ ഗൌരവപരമായൊരു കാര്യം കൂടി ഫാഷന്‍ വീക്ക് മുന്നോട്ടുവെച്ചു.
റാമ്പിലെത്തിയ മോഡലുകളെ കണ്ട് അമ്പരന്നു നില്‍ക്കുന്നതിനുമപ്പുറം അതിന്‍റെ ഗൌരവം ഉള്‍ക്കൊള്ളാനാണ് കാഴ്ചക്കാര്‍ ശ്രമിച്ചത്. ഇത്തവണ മിലാനെ വാര്‍ത്തകളിലെത്തിച്ചത് ഗോഡ് കാന്‍റ് ഡെസ്ട്രോയ് സ്ട്രീറ്റ് വെയര്‍ കളക്ഷന്‍ ധരിച്ചെത്തിയ മോഡലുകളായിരുന്നു. മൂന്ന് സ്തനങ്ങളുമായാണ് ജിസിഡിഎസ് മോഡലുകള്‍ റാമ്പിലെത്തിയത്. സ്പോര്‍ട്സ് ബ്രായ്ക്കുള്ളിലൂടെ ഈ സ്തനങ്ങള്‍ പുറത്തുകാണും വിധമായിരുന്നു മോഡലുകളുടെ വസ്ത്രധാരണം.
സ്തനാര്‍ബുദത്തെ കുറിച്ചുള്ള ബോധവല്‍ക്കരണമെന്ന നിലയിലായിരുന്നു ഈ വ്യത്യസ്തതയെന്ന് ജിസിഡിഎസ് ക്രിയേറ്റീവ് ഡയറക്ടര്‍ ഗ്വിലിയാന കാല്‍സ പറയുന്നു.
പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് ഈ ലോകം നേരിടുന്ന അപകടങ്ങളിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതിനായിരുന്നു മോഡലുകളെ കൃത്രിമമായി പിടിപ്പിച്ച സ്തനങ്ങളുമായി റാമ്പിലെത്തിച്ചതെന്നും ഗ്വിലിയാനോ പറയുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തന്‍റെ അമ്മയ്ക്ക് സ്തനാര്‍ബുദം വന്നത്. അത് തന്നില്‍ ഭാവിയെ കുറിച്ച് ആശങ്കയുണ്ടാക്കി. മൂന്നു സ്തനങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, രാഷ്ട്രീയ പ്രസ്താവന കൂടിയാണെന്നും ഗ്വിലിയാന കാല്‍സ പറയുന്നു.
നേരത്തെ സ്വന്തം ശിരസിനോട് സാദൃശ്യമുള്ള കൃത്രിമ ശിരസുമായി പ്രമുഖ ബ്രാന്‍ഡ് ഗുച്ചിയുടെ മോഡലുകളും റാമ്പിലെത്തിയിട്ടുണ്ട്. കലയിലൂടെ ഗൌരവപരമായ വിഷയങ്ങളില്‍ പ്രതികരണം രേഖപ്പെടുത്തുക എന്നതായിരുന്നു ഇതിന്‍റെയെല്ലാം ലക്ഷ്യങ്ങളും.