സിക്കിം ഇനി വിമാനത്താവളമില്ലാത്ത സംസ്ഥാനമല്ല

By Web TeamFirst Published Sep 23, 2018, 2:45 PM IST
Highlights

രാജ്യത്തെ നൂറാമത് വിമാനത്താവളമാണ് പാക്യോങ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും ഇതോടെ പാക്യോങിന് സ്വന്തമാവും. ഇവിടെ, ഏറ്റവും കുറഞ്ഞചിലവില്‍ ചെറു യാത്രകള്‍ക്കായി സ്പൈസ്ജെറ്റ് ഇതിനോടകം തന്നെ അനുമതി വാങ്ങിയിട്ടുണ്ട്.

പാക്യോങ്: രാജ്യത്തെ വിമാനത്താവളമില്ലാത്ത ഏകസംസ്ഥാനമായിരുന്നു സിക്കിം. പക്ഷെ, കുറച്ച് ദിവസങ്ങള്‍ കൂടിയേ ആ പേരുണ്ടാകൂ. ലോകത്തിലെ തന്നെ മനോഹരമായ വിമാനത്താവളങ്ങളിലൊന്ന് സിക്കിമില്‍ ഉദ്ഘാടനം ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. സിക്കിമിലെ ദി പാക്യോങ് വിമാനത്താവളം ഗാങ്ടോക്കില്‍ നിന്ന് 30 കിലോ മീറ്റര്‍ ദൂരത്താണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 4500 അടി ഉയരത്തിലാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. 1.7 കി.മീ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ മുതലാണ് യാത്രകള്‍ സാധ്യമാവുക.

രാജ്യത്തെ നൂറാമത് വിമാനത്താവളമാണ് പാക്യോങ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും ഇതോടെ പാക്യോങിന് സ്വന്തമാവും. ഇവിടെ, ഏറ്റവും കുറഞ്ഞചിലവില്‍ ചെറു യാത്രകള്‍ക്കായി സ്പൈസ്ജെറ്റ് ഇതിനോടകം തന്നെ അനുമതി വാങ്ങിയിട്ടുണ്ട്. 2008ലാണ് വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. സിക്കിമിലേക്ക് വിമാനമാര്‍ഗമെത്താന്‍ അയല്‍ സംസ്ഥാനമായ പശ്ചിമബംഗാളിനെയാണ് ആശ്രയിച്ചിരുന്നത്. 

click me!