കൊവിഡ് 19: ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കായി കണ്ണാടിക്കൂടുകള്‍ നിര്‍മ്മിച്ച് റെസ്റ്റോറന്‍റ്

Web Desk   | others
Published : May 08, 2020, 11:20 AM IST
കൊവിഡ് 19: ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കായി കണ്ണാടിക്കൂടുകള്‍ നിര്‍മ്മിച്ച് റെസ്റ്റോറന്‍റ്

Synopsis

ഒരുപാട് വഴികൾ ഞങ്ങൾ ആലോചിച്ചു. ഒടുവിൽ ഇതാണ് ഏറ്റവും പ്രായോഗികമായി തോന്നിയത്" മീഡിയമാറ്റിക് സ്ഥാപക പങ്കാളി വില്ലെം വെൽ‌തോവൻ പറഞ്ഞു.

എപ്പോഴും കടുത്തമത്സരം നിലനിൽക്കുന്ന ഒരു മേഖലയാണ് റെസ്റ്റോറന്റ് വ്യവസായം. ആളുകൾ പുതിയ രുചികളും പുതുമകളും തേടിപ്പോകുമ്പോൾ സ്വാഭാവികമായും കടുത്ത സമ്മർദ്ദം ഓരോ കച്ചവടക്കാരനും ഉണ്ടാകും. ഇപ്പോൾ COVID-19 മൂലം ഉരുത്തിരിഞ്ഞ പ്രത്യേക പരിതസ്ഥിതിയിൽ ഈ മേഖല കൂടുതലായി ബാധിക്കപ്പെട്ടിരിക്കയാണ്. ഈ മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളിലും റെസ്റ്റോറൻറ് ഡൈൻ-ഇൻ സ്ഥാപനങ്ങൾ നിർബന്ധിതമായി അടച്ചിടുകയാണ്. അതുമല്ലെങ്കിൽ സാമൂഹിക അകലം പാലിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ കടകളിൽ വരുന്നത് ഒഴിവാക്കി, വീടുകളിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്ന രീതിയും നിലനിൽക്കുന്നു. കോവിഡ് -19 ഏറ്റവും മോശമായി ബാധിക്കുന്ന മേഖലകളിലൊന്നായി ഭക്ഷ്യസേവനങ്ങൾ മാറികൊണ്ടിരിക്കയാണ്. എന്നാൽ, ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ ശ്രമിക്കയാണ് ആംസ്റ്റർഡാമിൽ ഒരു റെസ്റ്റോറന്റ്. അതിഥികളെ റെസ്റ്റോറന്റിലേക്ക് സ്വാഗതം ചെയ്യാൻ ഒരു പുതിയ മാർഗ്ഗം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് അവർ: വേർതിരിച്ച കണ്ണാടി കൂടുകൾ.  

ആംസ്റ്റർഡാമിൽ സ്ഥിതിചെയ്യുന്ന ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റാണ് മീഡിയമാറ്റിക് ETEN. മെയ് 21 മുതൽ, റെസ്റ്റോറന്റ് ആളുകളെ സ്വീകരിക്കാൻ തുടങ്ങും. ഇതിനായി രണ്ടോ മൂന്നോ ആളുകൾക്ക് ഇരിക്കാവുന്ന രീതിയിൽ സജ്ജമാക്കിയ ഗ്ലാസ് കൂടുകൾ അവർ ഒരുക്കിയിരിക്കുന്നു.  

“ഒരുപാട് വഴികൾ ഞങ്ങൾ ആലോചിച്ചു. ഒടുവിൽ ഇതാണ് ഏറ്റവും പ്രായോഗികമായി തോന്നിയത്" മീഡിയമാറ്റിക് സ്ഥാപക പങ്കാളി വില്ലെം വെൽ‌തോവൻ പറഞ്ഞു. "എല്ലാവരിൽനിന്നും നല്ല രീതിയിലുള്ള പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ളത്.  ജൂൺ, മെയ് അവസാന വാരം വരെ മാത്രമേ ഓൺലൈനിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നില്ല. അവയെല്ലാം ഇപ്പോൾ വിറ്റഴിഞ്ഞു” അദ്ദേഹം പറഞ്ഞു. മൂന്നുപേരിൽ കൂടുതൽ ഒരു ഗ്ലാസ്കൂട്ടിൽ ഇരിക്കാൻ പാടില്ലെന്ന് ഉടമ പറഞ്ഞു. കൂടുതൽ ആളുകൾക്ക് ഇരിക്കാവുന്ന ഗ്ലാസ് കൂടുകളുമുണ്ട്. പക്ഷേ, കൂടുതൽ ആളുകളെ അതിൽ അനുവദിക്കണമെങ്കിൽ അവർ ഒരു കുടുംബമായിരിക്കണം. സുരക്ഷിതമായ സാമൂഹിക അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം ആസ്വദിക്കാൻ, ഈ വ്യക്തിഗത ഗ്ലാസ് ബൂത്തുകൾ ഒരു നല്ല മാർഗമാണ്. ഭക്ഷണം എത്തിച്ചുകൊടുക്കുന്ന സപ്ലയർമാർക്കും ആവശ്യമായ സുരക്ഷ ആ റെസ്റ്റോറന്റ് ഉറപ്പാക്കും. ഇതിനായി ആറടി അകലെനിന്ന് ഭക്ഷണം ഗ്ലാസ് ബൂത്തുകളിൽ എത്തിക്കും.  

ഒരുപക്ഷെ ഒരു ഇടുങ്ങിയ ഗ്ലാസ്സ്‌കൂട്ടിൽ ഇരുന്ന് കഴിക്കുന്നത് അസ്വസ്ഥത ഉണ്ടാകുമോ എന്ന് ഭയപ്പെടുന്നവരോട്‌ പരസ്‍പരം അടുത്തറിയാനുള്ള അതുല്യ അവസരമാണ് ഇതെന്നാണ് റെസ്റ്റോറന്റ് അവകാശപ്പെടുന്നത്. കൊറോണ വൈറസിനെ ചെറുക്കാൻ ആളുകൾ ഇത്തരമൊരു ആശയവുമായി മുന്നോട്ട് വരുന്നത് ഇതാദ്യമല്ല. ന്യൂയോർക്കിലെ ഹാർലെമിലെ താമസക്കാർ വഴിയരികിൽ കൂടാരങ്ങൾ പോലുള്ള പ്ലാസ്റ്റിക് കൂടുകളിൽ അടച്ചിരിക്കുന്നത് വാർത്തയായിരുന്നു.  

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ