'ബ്ലോക്ക്' ആണെന്‍ സമരായുധം!

By അഖില എംFirst Published Nov 7, 2017, 2:33 PM IST
Highlights

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്

ജീവിതത്തോളം മധുരമുള്ള, ഇത്തിരി കയ്പുമുള്ള ഒത്തിരി അനുഭവങ്ങള്‍ ആണ് ഓണ്‍ലൈന്‍ ഇടം എനിക്ക് സമ്മാനിച്ചിട്ടുള്ളത്. കാലത്തിനും പ്രായത്തിനും ഒപ്പം വളരുകയായിരുന്നു ഞാന്‍ ഇവിടെ. ആദ്യമൊക്കെ ചെറിയ വീഴ്ചകള്‍ പറ്റിയെങ്കിലും പിന്നീടുള്ള ഓരോ ചുവടിലും സൗഹൃദങ്ങളുടെ കരുത്ത് പകര്‍ന്ന ആത്മവിശ്വസം മുന്നോട്ട് നയിച്ചു.

സന്ധ്യ ഇരുട്ടിയാല്‍ പുറത്ത് ഇറങ്ങി നടക്കാന്‍ അനുമതി ഇല്ലാത്ത എന്നെ പോലെയുള്ള ഒരുപാട് പെണ്‍കുട്ടികള്‍ക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ ഇടം കൂടി ആയിരുന്നു വിരല്‍ തുമ്പില്‍ കിട്ടിയത്. എഴുതാനും വായിക്കാനും; കരയാനും ചിരിക്കാനും അതിലേറെ തിരഞ്ഞെടുക്കാനും ഒക്കെ സ്വാതന്ത്ര്യം ഉള്ള മറ്റൊരു ലോകം തന്നെ ആയി ഇത് മാറി.

അറിയാവുന്ന കുറച്ച് സുഹൃത്തുക്കളുമായി തുടങ്ങിയ യാത്രയില്‍ ഇന്ന് ഒട്ടും പരിചയം ഇല്ലാത്തവരും  ഏറെ പ്രിയപ്പെട്ടവരായി  മാറിയവരും ഇന്ന് കൂടെയുണ്ട്.ഇതിനിടയില്‍ പെണ്ണിടങ്ങളിലെ ഒഴിവാക്കാന്‍ ആകാത്ത ഒളിഞ്ഞു നോട്ടങ്ങളും ശരീരത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ചാറ്റുകളും ഒക്കെ ഉണ്ടായിരുന്നു. മധ്യവയസ്‌കരായ പുരുഷന്മാര്‍ ആണ് ഇതില്‍  ഏറിയ പങ്കും.

ഒരിക്കല്‍ ഒരു അറുപതുകാരന്‍ വന്നു പറഞ്ഞു വയസായവരോട് താല്‍പര്യം ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക.

തുടക്ക കാലങ്ങളില്‍ ഇനിയും ഉറങ്ങിയില്ലേ ചോദ്യങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നെങ്കില്‍ ഇന്ന് അതിന്റെ തോത് വളരെ കുറവാണ്. രാത്രി വൈകിയും തെളിഞ്ഞു കാണുന്ന പച്ചലൈറ്റുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്താന്‍  തക്ക കാരണമാണ്  എന്ന വസ്തുത ഇന്നും നിലനില്‍ക്കുന്നു. ഒരിക്കല്‍ ഒരു അറുപതുകാരന്‍ വന്നു പറഞ്ഞു വയസായവരോട് താല്‍പര്യം ഉണ്ടെങ്കില്‍ എന്നെ സമീപിക്കുക.

'ബ്ലോക്ക്' ഒരു ആയുധവും പ്രതീകവും ആയി മാറുന്നതും ഇവിടെ ആണ്. സ്ത്രീ ആയതിനാല്‍ മാത്രം അനുഭവിക്കേണ്ടി വരുന്ന വിഷമങ്ങളുടെ രേഖപെടുത്തലുകള്‍ ആണ് ഓരോ ബ്ലോക്ക് ലിസ്റ്റുകളും എന്ന് എനിക്ക് തോന്നാറുണ്ട്. അതിനാല്‍ മാത്രം ആണല്ലോ അവളുടെ ആശയങ്ങളെ എതിര്‍ക്കുമ്പോള്‍ അത് സംവാദത്തിലൂടെ അല്ലാതെ ശാരീരികവും മാനസികവുമായി മാറുന്നത്.

ഇതിനെ ഒക്കെ പിന്തള്ളി കൊണ്ട് ഈ ലോകം ആസ്വദിക്കുകയാണ് ഞാന്‍ ഇന്ന്. എന്‍േറത് പോലെ ആശങ്കകള്‍  ഇല്ലാതെ തെളിഞ്ഞു കത്തുന്നതാകട്ടെ ഓരോ പച്ച ലൈറ്റുകളും. അത് ഓരോ സ്ത്രീയുടെയും വ്യക്തിത്വവും സ്വാതന്ത്ര്യ പ്രഖ്യപനങ്ങളുമായി മാറട്ടെ. എതിര്‍ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടികള്‍ കൊടുത്തു കൊണ്ട് ചിരി മായാത്ത പച്ച സൗഹൃദങ്ങളുടെ ഇടം ഒരുക്കട്ടെ. അവളിടങ്ങളില്‍ എല്ലാം അവളുടെ ശബ്ദവും സാന്നിധ്യവും ശോഭിക്കട്ടെ. കാരണം മനുഷ്യനിലെ ഉറവ വറ്റാത്ത ചില നന്മകളെയും എണ്ണിയാല്‍ ഒടുങ്ങാത്ത വൈവിധ്യങ്ങളെയും പരിചയപ്പെടുത്തി തന്നതും ഈ ഓണ്‍ലൈന്‍ ഇടം ആണ്.

പച്ചലൈറ്റ്: ഇതുവരെ

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്

ജില്‍ന ജന്നത്ത് കെ.വി: ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

ഫസ്‌ന റാഷിദ്: ഒടുവില്‍, വേദനയോടെ അവനെ ഞാന്‍ ബ്ലോക്ക് ചെയ്തു!

സൂര്യ സതീഷ്: ഈ പച്ചവെളിച്ചം എനിക്ക് അനുഗ്രഹമാണ്

സൂസന്‍ വര്‍ഗീസ് : പച്ചലൈറ്റിനെ എനിക്കിപ്പോള്‍ ഭയമില്ല!

ജസ്‌ന ഹാരിസ്: രാത്രിയിലെ ഒറ്റ സ്റ്റാറ്റസ് മതിയായിരുന്നു, അയാള്‍ക്ക് തനിനിറം കാണിക്കാന്‍!

click me!