
ടെക്സാസ്: അമേരിക്കയിലെ ടെക്ക്‌സാസിലുള്ള പ്രേത വീട് വീണ്ടും ചര്‍ച്ചയാകുന്നു. പത്തുവര്‍ഷത്തിനിടയില്‍ ഇതു ഒമ്പതാം തവണയാണ് വീട് വില്‍പ്പന നടത്തുന്നത്. ഇതുവരെ ആരും മൂന്നുമാസത്തില്‍ കൂടുതല്‍ ഈ വീട്ടില്‍ താമസിച്ചിട്ടില്ല. പ്രേതശല്യമാണു കാരണമായി പറയുന്നത്. ഫ്രിഡ്ജിലെ ഭക്ഷണസാധനങ്ങള്‍ എടുത്തു നിന്നുക. പാതിരാനേരത്ത് ഉച്ചത്തില്‍ ചിരിക്കുക. ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ വീട്ടില്‍ നടക്കുന്നത്.
ഇതു കണ്ടു ഭയപ്പെട്ടാണ് താമസക്കാര്‍ വീട് വിട്ടു പോകുന്നത്. ഇതോടെ അവസാനമായി എത്തിയ താമസക്കാരും കിട്ടുന്ന വിലയ്ക്കു വീട് വില്‍ക്കാന്‍ പരസ്യം നല്‍കിരിക്കുകയാണ്. എന്തായാലും പരസ്യത്തില്‍ ഈ പ്രത്യേക അവസ്ഥയും അവര്‍ വിവരിച്ചിട്ടുണ്ട്. ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്തു താമസിക്കാന്‍ കഴിവുള്ളവര്‍ മാത്രം വീടു വാങ്ങുക എന്ന് ഇവര്‍ പ്രത്യേകം പരസ്യത്തില്‍ പറയുന്നു.
1890 ലായിരുന്നു വീട് പണീതിര്‍ത്തത്. തുടര്‍ന്ന് അന്നുണ്ടായിരുന്ന താമസക്കാരന്‍റെ മരണ ശേഷം ഇത് ഒരു വ്യഭിചാരശാലയായി മാറി. ആ സമയം ഈ വീട്ടില്‍ നിരവധി ദുര്‍മരണങ്ങള്‍ നടന്നിരുന്നു. എന്തായാലും അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇടനാഴിയിലുടെ നടക്കുന്ന നിഴല്‍ രൂപങ്ങളും രാത്രിയില്‍ ഉയരുന്ന അലര്‍ച്ചകളും സമീപവാസികള്‍ പോലും കേട്ടിരുന്നതായി പറയുന്നു.
വീടിനെക്കുറിച്ചു ഭയപ്പെടുത്തുന്ന കഥകള്‍ പ്രചരിച്ചതോടെ സ്ഥിരതാമസക്കാരേയും കിട്ടാതാകുകയായിരുന്നു. കുറഞ്ഞു കുറഞ്ഞു 200 ഡോളര്‍വരെയായി വീടിന്റെ മാസവാടക. 4.25 ബില്യണ്‍ ഡോളറായിരുന്ന വീടിന്റെ വിപണന മൂല്യം എന്നാല്‍ ഇന്ന് ഇത് 1,25000 ഡോളറാണ്. രണ്ട് നിലകളിലായി മൂന്നു കിടപ്പുമുറികളും രണ്ടു ബാത്ത്‌റും ലിവിങ് ഏരിയയും അടുക്കളയുമുള്ള വീടിന്റെ വിസ്തീര്‍ണ്ണം 2,800 ചതുരശ്രയടിയാണ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം