സംഭവ ബഹുലമായ ഒരു ദാമ്പത്യം അവസാനിക്കുന്നു

Published : Mar 22, 2022, 04:18 PM ISTUpdated : Mar 22, 2022, 08:07 PM IST
സംഭവ ബഹുലമായ ഒരു ദാമ്പത്യം അവസാനിക്കുന്നു

Synopsis

വാഷിംഗ്ടണ്‍: പന്ത്രണ്ട് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ച്, വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്നത് അമേരിക്കയില്‍ വലിയ കാര്യമല്ല. പക്ഷെ  മേരി കേ ലെറ്റോര്‍ണിയും വിലി ഫൗലാവുവും ബന്ധം വേര്‍പ്പെടുത്തുന്നു എന്നത് അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ സംഭവം തന്നെയായിരുന്നു. അമേരിക്കയിലെ ഏറ്റവും വിചിത്രവും സംഭവബഹുലമുമായ ദാമ്പത്യമാണ് ഇവരുടെത്. 55 വയസുകാരിയാണ് മേരി കേ ലെറ്റോര്‍ണി, വിലിക്ക് വയസ് 33 ഇരുവര്‍ക്കും 2 കുട്ടികളുണ്ട്.  വാഷിംഗ്ടണിലെ ഇസാക്വയിലെ കോടതിയിലാണ് ഇവരുടെ ഡൈവോസ് കേസ് നടക്കുന്നത്.

സംഭവത്തിന്‍റെ തീവ്രത അറിയണമെങ്കില്‍ ഇത്തിരി പിന്നോട്ട് പോകണം സ്‌കൂള്‍ അദ്ധ്യാപികയായിരിക്കെയാണ് ഇരുപതിലധികം വയസ്സ് പ്രായം കുറഞ്ഞ ആറാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയില്‍ നിന്നും  രണ്ടു തവണ മേരി ഗര്‍ഭം ധരിക്കുന്നത്. അതിന് പിന്നാലെ ബലാത്സംഗത്തിന് ജയിലിലാകുകയും അതിന് ശേഷം തിരികെ വന്ന് അതേ വിദ്യാര്‍ത്ഥിയുമായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ലെറ്റേര്‍ണിയുടെയും ഫൗലാവുവിന്റെയും സംഭവബഹുലവും വിസ്മയിപ്പിക്കുന്നതുമായ ഒരു വിചിത്ര ബന്ധമാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

സ്‌കൂളില്‍ ആറാം ഗ്രേഡില്‍  പഠിക്കുന്ന 12 വയസ്സുള്ളപ്പോഴാണ് ഫൗലാവുവിന് 22 വയസ്സ് മൂപ്പുള്ള അയാളുടെ അദ്ധ്യാപികയും നാലു കുട്ടികളുടെ അമ്മയുമായ മേരി കേ ലെറ്റേര്‍ണിയുവിനോട് അനുരാഗം തോന്നുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ നിന്നും മേരി കേ ആദ്യ പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുമ്പോള്‍ ഫൗലാവുവിന് പ്രായം വെറും 13 വയസ്സ് ആയിരുന്നു. 

മകനാകാന്‍ മാത്രം പ്രായമുള്ള ഫൗലാവുവിവിന്റെ ലൈംഗികാകര്‍ഷണത്തില്‍ ലെറ്റോര്‍ണിയും വീണുപോയി.  ഫൗലാവുവിനെ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരില്‍ ലെറ്റോര്‍ണിയെ ബാല ബലാത്സംഗത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം തടവ്. എന്നാല്‍ മൂന്ന് മാസമേ കിടക്കേണ്ടി വന്നൂള്ളൂ.  1997 ല്‍ ജാമ്യം നേടിയാണ് ആദ്യ കുട്ടി ഔഡ്രേയെ ലെറ്റേര്‍ണി പ്രസവിച്ചത്. പിന്നാലെ പയ്യനായ വിലി ഫൗലാവുവുമായി ഇനി ഒരു ബന്ധവും പാടില്ലെന്ന നിബന്ധനയില്‍ വിട്ടയച്ചു. 

പക്ഷേ ഒരു ബെല്ലും ബ്രേക്കുമില്ലാത്ത ബന്ധം വീണ്ടും മുന്നോട്ട് പോയി. തൊട്ടടുത്ത ആഴ്ചയില്‍ തന്നെ ഒരു കാറില്‍ നിന്നും ഇരുവരെയും പിടികൂടി. ഫലം ലെറ്റേര്‍ണിക്ക് ഏഴ് വര്‍ഷം തടവുശിക്ഷ. രണ്ടാമത്തെ പെണ്‍കുട്ടി ജോര്‍ജിയയെ ലെറ്റോര്‍ണി പ്രസവിച്ചത് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലായിരുന്നു.  സുന്ദരനും ധനികനുമായ ഭര്‍ത്താവിനെയും രണ്ടു ആണ്‍മക്കളെയും രണ്ടു പെണ്‍മക്കളെയും വിട്ടാണ് ലെറ്റേര്‍ണി കൗമാരക്കാരന്‍ കാമുകനുമായുള്ള രഹസ്യബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

തുടക്കത്തില്‍ പ്രണയത്തിന് പ്രതിബന്ധങ്ങളുണ്ടായിരുന്നില്ല. ഒരു രാത്രിയില്‍ ആകസ്മികമായി തുടങ്ങിയ ബന്ധം സ്‌കൂള്‍ വര്‍ഷം കഴിഞ്ഞതോടെ തീവ്രമായി. ആദ്യമെല്ലാം ലെറ്റേര്‍ണി ആദ്യ ഭര്‍ത്താവില്‍ നിന്നും എല്ലാം ഒളിച്ചു വെച്ചെങ്കിലും ഒരിക്കല്‍ കൗമാരക്കാരന്റെ പ്രണയലേഖനം അദ്ദേഹം പിടിച്ചു. വിവരം പോലീസിനെ അറിയിച്ചതും ഭര്‍ത്താവായിരുന്നു. പോലീസ് ഫൗലാവുവിനെ ചോദ്യം ചെയ്തു. ലെറ്റേര്‍ണിയെ അറസ്റ്റിലായി. ഭാര്യ ജയിലിലേക്ക് പോകുമ്പോഴും ആദ്യ ഭര്‍ത്താവ് ലെറ്റേര്‍ണിയുടെ അരികില്‍ ഉണ്ടായിരുന്നു. 

ഇതോടെ ബന്ധം ലോകം അറിഞ്ഞു. ഫൗലാവുവിന്റെ രണ്ടാമത്തെ കുട്ടിയെ കൂടി ലെറ്റേര്‍ണി പ്രസവിച്ചതോടെ ഭര്‍ത്താവ് നാലു മക്കളുമായി ഭാര്യയെ ഉപേക്ഷിച്ച് അലാസ്‌ക്കയ്ക്ക് കുടിയേറി. മോഷണത്തിന് ജയിലിലായ പിതാവിന്റെയും നിരന്തരം വഴക്കടിച്ചിരുന്ന മാതാവിന്റെയും സ്‌നേഹം ഫൗലാവുവിന് കിട്ടിയിരുന്നത് ടീച്ചറില്‍ നിന്നായിരുന്നു. അതായിരുന്നു പ്രണയത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും നീണ്ടത്.  

തടവില്‍ കിടക്കുന്ന കാലത്ത് ഫൗലാവുവിന് ലെറ്റോര്‍ണിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നു. പിന്നീട് 2005 ല്‍ ജയില്‍ മോചിതയായതോടെ ആയാളെ വിവാഹവും കഴിച്ചു.  ഇപ്പോള്‍ ഫൗലാവു ഒരു വീട്ടിലെ ഗാര്‍ഡന്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ നിയമസഹായിയായിട്ടാണ് ലെറ്റേര്‍ണി ജോലി ചെയ്യുന്നത്. 

ലൈംഗികാരോപണത്തില്‍ പെട്ടതോടെ ഇവരുടെ ടീച്ചര്‍ ജോലി നഷ്ടമായിരുന്നു. പത്താം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും രണ്ടു വര്‍ഷം മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്താണ് ലോകത്തിന് മുന്നിലേക്ക് വന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും 12 -മത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല.

PREV

ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.

 

click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്