ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല, ആരും അങ്ങനെ മോഹിക്കേണ്ട -എം മുകുന്ദൻ

Published : Oct 29, 2025, 12:53 PM IST
M Mukundan

Synopsis

ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ലെന്ന് എം മുകുന്ദന്‍. ഓർമ്മ വെച്ച നാൾ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോൾ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്.

തിരുവനന്തപുരം: ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ടെന്നും എഴുത്തുകാരൻ എം മുകുന്ദൻ. ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ വെച്ച നാൾ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോൾ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമത്തിന് മുകുന്ദൻ നൽകിയ അഭിമുഖത്തിൽ ഇടതുപക്ഷത്തെ ഭയപ്പെടുന്നുവെന്ന പരാമർശം ചർച്ചയായിരുന്നു. തുടർന്നാണ് അദ്ദേഹം വിശദീകരണവുമായി രം​ഗത്തെത്തിയത്.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

Read more Articles on
click me!

Recommended Stories

'രണ്ട് കപ്പലുകൾ, രണ്ട് ദിശകൾ… നടുക്കടലിൽ അച്ഛനെ കണ്ട് മകൻ'! അപൂർവ കൂടിക്കാഴ്ചയുടെ വീഡിയോ വൈറൽ
ദില്ലിയിൽ ബൈക്കിനെ മീറ്ററുകളോളം വലിച്ചിഴച്ച് കാർ! 73 -കാരനായ ഡ്രൈവർ അറസ്റ്റിൽ, വീഡിയോ